jaleel

കൊച്ചി: യു.​എ.​ഇ​ ​കോ​ൺ​സു​ലേ​റ്റ് ​വ​ഴി​ ​എ​ത്തി​യ​ ​ഖു​ർ​ ​ആ​ൻ​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​വി​ധ​യി​ട​ങ്ങ​ളി​ൽ​ ​വി​ത​ര​ണം​ ​ചെ​യ്ത​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് കസ്റ്റംസിന്റെ ചോദ്യംചെയ്യലിനായി മന്ത്രി കെ ടി ജലീൽ കൊ​ച്ചി​യി​ലെ​ ​ക​സ്റ്റം​സ് ​പ്ര​വി​ന്റീ​വ് ​ഓ​ഫീ​സി​ൽ​ ​ഹാജരായി. ഔദ്യോഗിക വാഹനത്തിലാണ് അദ്ദേഹം എത്തിയത്. രാവിലെ പത്തുമണിക്ക് എത്താനാണ് അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ ഉദ്യോഗസ്ഥരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഓഫീസ് അണുവിമുക്തമാക്കേണ്ടിവന്നു. അതിനാൽ വൈകി ഹാജരായാൽ മതിയെന്ന് മന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു.


നി​കു​തി​വെ​ട്ടി​ച്ച് ​ന​യ​ത​ന്ത്ര​ചാ​ന​ൽ​ ​വ​ഴി​ ​ഖു​ർ​ ​ആ​ൻ​ ​ഇ​റ​ക്കു​മ​തി​യും​ ​വി​ത​ര​ണ​വും​ ​പ്രൊ​ട്ടോ​ക്കോ​ൾ​ ​ലം​ഘ​ന​വും​ ​ക്ര​മ​ക്കേ​ടു​മാ​ണെ​ന്നാ​ണ് ​ക​സ്റ്റം​സി​ന്റെ​ ​ക​ണ്ടെ​ത്ത​ൽ.​ ​മാ​ർ​ച്ച് ​നാ​ലി​നാ​ണ് ​യു.​എ.​ഇ​ ​കോ​ൺ​സു​ലേ​റ്റി​ന്റെ​ ​പേ​രി​ൽ​ ​മ​ത​ഗ്ര​ന്ഥ​മെ​ത്തി​യ​ത്.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​കൗ​ൺ​സി​ലി​ന്റെ​ ​കീ​ഴി​ലു​ള്ള​ ​സി​ ​ആ​പ്‌ടി​ന്റെ​ ​വാ​ഹ​ന​ത്തി​ലാ​ണ് ​ഖു​ർ​ ​ആ​ൻ​ ​വി​ത​ര​ണം​ ​ചെ​യ്യാ​നാ​യി​ ​കൊ​ണ്ടു​പോ​യ​ത്.​ ​മ​ന്ത്രി​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണോ​ ​ഖു​ർ​ ​ആ​ൻ​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്ത​തെ​ന്നാ​ണ് ​പ്ര​ധാ​ന​മാ​യും​ ​അ​ന്വേ​ഷി​ക്കു​ന്ന​ത്.


ഖു​ർ​ ​ആ​ൻ​ ​പാ​ഴ്‌​സ​ലി​ന് 4479​ ​കി​ലോ​ ​ തൂ​ക്ക​മു​ണ്ടാ​യി​രു​ന്നു.​ 250​ ​പാ​യ്ക്ക​റ്റും.​ ​ഒ​രു​ ​മ​ത​ഗ്ര​ന്ഥ​ത്തി​ന്റെ​ ​തൂ​ക്കം​ 567​ ​ഗ്രാ​മാ​ണെ​ന്ന് ​ക​സ്റ്റം​സ് ​പ​രി​ശോ​ധ​ന​യി​ൽ​ ​വ്യ​ക്ത​മാ​യി.​ ​ഈ​ ​പാ​ഴ്‌​സ​ലി​ന്റെ​ ​മ​റ​വി​ൽ​ ​സ്വ​ർ​ണം​ ​ക​ട​ത്തി​യോ​ ​എ​ന്ന​തി​നെ​ക്കു​റി​ച്ച​റി​യാ​ൻ​ ​നേ​ര​ത്തെ​ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റും​ ​ദേ​ശീ​യ​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​യും​ ​ജ​ലീ​ലി​നെ​ ​ചോ​ദ്യം​ ​ചെ​യ്തി​രു​ന്നു. ഈ രണ്ടുതവണയും അദ്ദേഹമെത്തിയത് സ്വകാര്യ വാഹനങ്ങളിലായിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തു.