aa

മാലിദ്വീപിൽ ഹണിമൂൺ ആഘോഷിക്കുന്ന കാജൽ അഗർവാളിന്റെയും ഭർത്താവ് ഗൗതം കിച്ച്ലുവിന്റെയും ചിത്രങ്ങൾ ശ്രദ്ധേയമാവുന്നു. ശനിയാഴ്ച തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ യാത്രയ്ക്ക് തയാറെടുക്കുന്ന ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. കാജലിന്റെയും ഗൗതമിന്റെയും പേരുകളെഴുതിയ രണ്ടു പൗച്ചുകളുടെയും പാസ്പോർട്ടുകളുടെയും ചിത്രം ആണ് താരം പങ്കുവച്ചത്. ഒക്ടോബർ 30നായിരുന്നു ഇരുവരുടെയും വിവാഹം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് മുംബയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. സ്കൂൾ പഠനകാലം മുതൽ അടുത്തറിയുന്ന ആളെയാണ് കാജൽ ജീവിത പങ്കാളിയാക്കിയത്. ബിസിനസുമാനും ഇന്റീരിയർ ഡിസൈനറുമായ ഗൗതം മുംബയ് സ്വദേശി ആണ്.