വാഷിംഗ്‌ടൺ: യു എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ നായ സ്‌നേഹം പ്രസിദ്ധമാണ്. ബൈഡന്റെ നായായ മേജർ വൈറ്റ് ഹൗസിലെ ആദ്യത്തെ രക്ഷാ പ്രവർത്തകനായ നായ ആയി ചരിത്രത്തിൽ ഇടം പിടിക്കാൻ ഒരുങ്ങുകയാണ്. ഡൊണാൾഡ് ട്രംപിന്റെ കീഴിൽ ഒരു വളർത്തു മൃഗങ്ങളേയും വൈറ്ര് ഹൗസിന്റെ പരിസരത്തേക്ക് അടുപ്പിച്ചിരുന്നില്ല. ഇതിനു മുമ്പ് പല അമേരിക്കൻ പ്രസിഡന്റുമാരും അവരുടെ വളർത്തു മൃഗങ്ങളെ വൈറ്റ് ഹൗസിൽ പാർപ്പിച്ചിരുന്നു. എന്നാൽ രക്ഷാ പ്രവർത്തനത്തിനായി ഒരു നായ വൈറ്റ് ഹൗസിൽ എത്തുന്നത് ആദ്യമായാണ്.
ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട മേജറിനെ മൃഗ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് 2018ലാണ് ബൈഡൻ ദത്തെടുത്തത്. ബൈഡന്റെ മറ്റൊരു നായയായ ചാംപിനും വൈറ്റ് ഹൗസിൽ പ്രത്യേക താവളമുണ്ടാകും. ഒബാമയുടെ ഭരണ കാലത്ത് വൈറ്റ് ഹൗസിന്റെ സുഖസൗകര്യങ്ങൾ ആവോളം ആസ്വദിച്ച നായയാണ് ചാംപ്.
2008ൽ ബൈഡൻ വൈസ് പ്രസിഡന്റായ കാലം മുതൽ ചാംപ് അദ്ദേഹത്തിന് ഒപ്പമുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ നായ്‌ക്കളെ വൈറ്റ് ഹൗസിലേക്ക് തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള ബൈഡന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലായിരുന്നു.
🐾 We’re so proud of our dad @JoeBiden, the first ever presidential candidate to receive 75 million votes. But Major will be setting a record of his own as he's the first ever rescue pupper to live in the WH. We’re gonna play all day & receive countless treats! #DOTUS #FirstDogs pic.twitter.com/o1Hsr7nZ8e
— Champ & Major Biden 🇺🇸 (@First_Dogs_USA) November 9, 2020