imran-khan-

ഇസ്ളാമാബാദ് : ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിൽ വിജയികളായ ജോ ബൈഡനെയും കമല ഹാരിസിനെയും ആശംസകൾ കൊണ്ട് മൂടുകയാണ് ലോകം. ഈ അവസരത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പിടിച്ച പുലിവാലാണ് ഇപ്പോൾ വൈറലാവുന്നത്. അമേരിക്കയുടെ പുതിയ പ്രസിഡന്റിന് ഉറുദുവിലും ഇംഗ്ലീഷിലുമായി ആശംസ നേരാനാണ് ഇമ്രാൻ താത്പര്യപ്പെട്ടത്. എന്നാൽ ഉറുദുവിൽ നേർന്ന ആശംസയുടെ ഗൂഗിൾ പരിഭാഷയാണ് ഇപ്പോൾ ട്രോളുകളായി പ്രചരിക്കുന്നത്. അഴിമതിക്കാരായ നേതാക്കൾക്കൊപ്പം പ്രവർത്തിക്കാമെന്നാണ് ഉറുദു സന്ദേശത്തിന്റെ ഇംഗ്ലീഷ് പരിഭാഷ കാണിക്കുന്നത്. ഇതിനൊപ്പം രാജ്യ സമ്പത്ത് മൂടി വയ്ക്കുന്നവാൻ ഒരുമിച്ച് പ്രവർത്തിക്കാം എന്ന സന്ദേശവും ഇതു നൽകുന്നുണ്ട്.

tweets

ഏതായാലും ഉറുദു സന്ദേശത്തിനൊപ്പം ഇംഗ്ലീഷിൽ കൂടി ആശംസ സന്ദേശം അയച്ചതിനാൽ ഇമ്രാൻ ശരിക്കും എന്താണ് ഉദ്ദേശിച്ചതെന്ന് ഉറുദു അറിയാത്തവർക്കും മനസിലാക്കാൻ സാധിച്ചു. അല്ലായിരുന്നുവെങ്കിൽ തുടക്കത്തിലേ ബൈഡന് ആശംസ നേർന്നത് കല്ലുകടിയായേനെ.

പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ ഉറ്റ സുഹൃത്തുകൂടിയായ ട്രംപിന്റെ പരാജയം ഏറെ സന്തോഷകരമായ കാര്യമാണ്. മുസ്ളീം വിരുദ്ധതയെ എന്നും എതിർത്തിരുന്ന ബൈഡനിൽ പുത്തൻ പ്രതീക്ഷയാണ് പാകിസ്ഥാൻ വച്ചുപുലർത്തുന്നത്.