വിവാഹം കഴിഞ്ഞ് നടി കാജൽ അഗർവാൾ ആദ്യം യാത്ര തിരിച്ചത് മാലിദ്വീപിലേക്കാണ്. ഭർത്താവ് ഗൗതം കിച്ച്ലുവുമായിട്ടുള്ള താരത്തിന്റെ പ്രണയനിമിഷങ്ങൾ കാജൽ തന്നെയാണ് തന്റെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. പ്രൈവറ്റ് ജെറ്റിലായിരുന്നു ഇരുവരുടെയും മാലിദ്വീപിലേക്കുള്ള യാത്ര. ഒക്ടോബർ 30 നായിരുന്നു ഇരുവരുടെയും വിവാഹം. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഒരുമിച്ച് പഠിച്ച ഇരുവരും വിവാഹിതരാകുന്നത്. ''ഗൗതമും ഞാനും മൂന്നു വർഷത്തോളം പ്രണയിച്ചു. തുടർന്ന് ഞങ്ങൾ ഏഴ് വർഷം സുഹൃത്തുക്കളായിരുന്നു. സൗഹൃദത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങൾ വളരുകയും പരസ്‌പരം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടവരാകുകയും ചെയ്‌തിട്ടുണ്ട്." ഇങ്ങനെയായിരുന്നു കാജൽ തന്റെ പ്രണയത്തെ കുറിച്ച് സംസാരിച്ചത്.