സിനിമയിലേക്ക് വരാൻ മടിച്ച ഒരു കുട്ടി തമിഴ് സിനിമയിലെ മിന്നും താരമായി വളർന്ന കഥ. നടൻ സൂര്യ തന്റെ ജീവിതത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്
' പതിനെട്ട് വയസു കഴിയുന്ന സമയത്ത് നമ്മളെല്ലാവരും ഒരു പ്രത്യേക തരം മാനസികാവസ്ഥയിലൂടെയാകും കടന്നുപോകുക. ഭാവിയെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്ന സമയമാണ് അത്. എന്നെ ആരെങ്കിലും അംഗീകരിക്കുമോ?, സമൂഹം എങ്ങനെയാകും എന്നെ മനസിലാക്കുക, എന്നിങ്ങനെയുള്ള ചോദ്യങ്ങളെല്ലാം മനസിലേക്കു വരും.
അച്ഛന്റെ പാത പിന്തുടർന്ന് സിനിമാ മേഖലയിലേക്കെത്താൻ അന്ന് താത്പര്യം ഇല്ലായിരുന്നു. ആയിടക്കാണ് വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്ന ഒരു കമ്പനിയിൽ എനിക്ക് ജോലി ലഭിച്ചത്. ദിവസവും 18 മണിക്കൂർ ആയിരുന്നു ജോലി. മാസശമ്പളമായി ലഭിച്ചിരുന്നത് 736 രൂപയാണ്. ആ വെളുത്ത കവറിന്റെ കനം ഇന്നും എനിക്കോർമ്മയുണ്ട്. സുരൈ പോട്രിലൂടെ ആ ദിവസങ്ങളിലൂടെ ഞാൻ വീണ്ടും ജീവിക്കുകയായിരുന്നു. " പുതിയ ചിത്രം സുരൈ പോട്രിനെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.