മുംബയ്: ആത്മഹത്യാ പ്രേരണാക്കേസിൽ അറസ്റ്റിലായ റിപ്പബ്ളിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസാമിക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി.
ഹേബിയസ് ഹർജിയിലാണ് അർണബിന് ഇടക്കാല ജാമ്യം നിഷേധിച്ചത്.
ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാമെന്നും നാലു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകണമെന്നും ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിലായ അർണബ് അലിബാഗിലെ സെഷൻസ് കോടതിയെ ജാമ്യത്തിനായി സമീപിച്ചിട്ടുണ്ട്.
ഗവർണർ ഇടപെട്ടു
അർണബിന്റെ അറസ്റ്റിൽ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖുമായി സംസാരിച്ചു. ജയിലിൽ അർണബിന്റെ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം.