minor-girl

ഇന്‍ഡോര്‍ : പ്രണയബന്ധത്തെ അമ്മ എതിര്‍ത്തതിനു പിന്നാലെ കാമുകനെ വിവാഹം കഴിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ട് പരസ്യബോര്‍ഡിന് മുകളില്‍ കയറി ഭീഷണി മുഴക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി. മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ പര്‍ദേശിപുരയിലെ ബന്ധേരി പാലത്തിന് സമീപത്താണ് സംഭവം.


പ്രണയബന്ധം വീട്ടിലറിഞ്ഞതിന് പിന്നാലെ അമ്മ എതിര്‍പ്പ് അറിയിക്കുകയായിരുന്നു. ആണ്‍കുട്ടിയുമായുള്ള ബന്ധം ഉടന്‍ തന്നെ ഉപേക്ഷിക്കണമെന്ന് അമ്മ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് കാമുകനുമായുള്ള ബന്ധം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി സാഹസത്തിന് മുതിര്‍ന്നത്. ഒരു ഫ്ലെക്‌സ് ബോര്‍ഡിന് മുകളില്‍ ഫോണിലേയ്ക്ക് നോക്കിഇരിക്കുന്ന പെൺകുട്ടിയുടെ ചിത്രം പുറത്ത് വന്നിരുന്നു.

പെണ്‍കുട്ടി കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി ഭീഷണി മുഴക്കിയതോടെ ജനങ്ങള്‍ താഴെ തടിച്ചുകൂടി. പൊലീസും സ്ഥലത്തെത്തി. ഒടുവില്‍ ആണ്‍കുട്ടിയെ സ്ഥലത്തെത്തിച്ച് സംസാരിച്ച് പെണ്‍കുട്ടിയെ താഴെ ഇറക്കുകയായിരുന്നുവെന്ന് പര്‍ദേശിപുര പൊലീസ് ഇന്‍സ്പെക്ടര്‍ അശോക് പട്ടീദാര്‍ അറിയിച്ചു.