ഈശ്വരൻ സിനിമയിലെ തന്റെ സഹപ്രവർത്തകർക്ക് ദീപാവലി സമ്മാനമായി സ്വർണ നാണയവും വസ്ത്രങ്ങളും നൽകി തെന്നിന്ത്യൻ സൂപ്പർതാരം ചിമ്പു. 400പേർക്കാണ് ചിമ്പു ദീപാവലിക്ക് സമ്മാനം നൽകിയത്. ഒരു ഗ്രാം സ്വർണ നാണയവും സാരിയും മധുരവും കൊടുത്തത് കൂടാതെ 200 ഓളം ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ചിമ്പു ദീപാവലി സമ്മാനങ്ങളും നൽകി. സുശീന്ദ്രനാണ് ഈശ്വരന്റെ സംവിധാനം. ചിമ്പുവിന്റെ 46ാം സിനിമയാണിത്. ചിത്രത്തിൽ ഭാരതി രാജ, നിധി അഗർവാൾ , ബാലസരവണൻ എന്നിവരും അഭിനയിക്കുന്നുണ്ട്. സമ്മാനത്തിന് അണിയറ പ്രവർത്തകർ ചിമ്പുവിനോട് നന്ദി അറിയിച്ചു.