ടോക്കിയോ: ജപ്പാൻ ചക്രവർത്തി നറുഹിതോയുടെ സഹോദരൻ ഫുമിഹിതോ രാജകുമാരനെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചു. പിതാവ് സ്ഥാത്യാഗം ചെയ്തശേഷം കഴിഞ്ഞ വർഷമാണ് നറുഹിതോ അധികാരമേറ്റത്. ഇദ്ദേഹത്തിന് ആൺമക്കളില്ല. പെൺകുട്ടികൾക്ക് അധികാരമേൽക്കാനാകില്ല. അതാണ് 54കാരനായ സഹോദരൻ കിരീടാവകാശിയാകാൻ കാരണം.