ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബാഗ്ദാദ് വിമാനത്താവളത്തിന് സമീപമുള്ള മോണിറ്ററിംഗ് ടവറിലാണ് ആക്രമണമുണ്ടായത്. സ്റ്റേറ്റ് സ്പോൺസേർഡ് ട്രൈബൽ ഫോഴ്സിലെ അഞ്ച് അംഗങ്ങളും ആക്രമണത്തെ ചെറുക്കാനെത്തിയ ആറ് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ എട്ടുപേരെ സെൻട്രൽ ബാഗ്ദാദിലെ ആശുപത്രിയിലേക്ക് മാറ്റി.വിമാനത്താവളത്തിന് സമീപം നിലയുറപ്പിച്ച ട്രൈബൽ സേനയ്ക്ക് നേരെ അക്രമികൾ ഗ്രനേഡ് എറിയുകയും വെടിവയ്ക്കുകയുമായിരുന്നു.
നാല് വാഹനങ്ങളിലായാണ് ഭീകരർ സംഭവ സ്ഥലത്തെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഐ.എസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.