
ബകു: സംഘർഷഭരിതമായ നഗോർണോ-കരാബാഖ് മേഖലയിലെ പ്രധാന പട്ടണങ്ങളിലൊന്നായ സുഷ കീഴടക്കിയതായി അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് അവകാശപ്പെട്ടു. എന്നാൽ, ഇക്കാര്യം അർമേനിയ നിഷേധിച്ചു. പോരാട്ടം തുടരുകയാണെന്നാണ് അവരുടെ വാദം. തർക്കമേഖലയിലെ പ്രദേശം പിടിക്കാനായത് അസർബൈജാന് നേട്ടമാകുമെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു.
അന്താരാഷ്ട്ര തലത്തിൽ നഗോർണോ-കരാബാഖ് അസർബൈജാന്റെ ഭാഗമായാണ് അംഗീകരിക്കപ്പെട്ടതെങ്കിലും ഇവിടം ഭരിക്കുന്നത് അർമേനിയൻ സർക്കാരിന്റെ പിന്തുണയുള്ള തദ്ദേശീയ ഗ്രൂപ്പാണ്. പോരാട്ടത്തിൽ അസർബൈജാന് വൻ നാശമുണ്ടായെന്ന് അർമേനിയൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.