തന്റെ അൻപത്തഞ്ചാം പിറന്നാൾ ദിനത്തിൽ നഗ്നനായി ഗോവ ബീച്ചിലൂടെ ഓടുന്ന ചിത്രം വൈറലായതിന് പിന്നാലെ നടനും മോഡലുമായ മിലിന്ദ് സോമനെതിരെ അശ്ളീല ഫോട്ടോഷൂട്ടിന് ഗോവൻ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ഈ സംഭവത്തിൽ മിലിന്ദിന് പൂർണ പിൻതുണയുമായി വന്നിരിക്കുകയാണ് നടി പൂജ ബേഡി.
ചിത്രത്തിൽ അശ്ളീലമൊന്നുമില്ലെന്നും എന്നാൽ വളരെ മനോഹരമാണെന്നും നടി ട്വിറ്ററിൽ കുറിച്ചു.അശ്ളീലം കാണുന്നവന്റെ കണ്ണിനാണെന്നും നല്ല ശരീരപ്രകൃതിയും പ്രശസ്‌തിയുമാണ് മിലിന്ദിനെതിരെ കേസെടുക്കാൻ കാരണമെന്നും പൂജ ബേഡി പറഞ്ഞു. നഗ്നത കുറ്റമാണെങ്കിൽ നാഗ സന്യസിമാർ അറസ്‌റ്റ് ചെയ്യപ്പെടേണ്ടതാണെന്നും ശരീരത്തിൽ ചാരം പൂശുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. നടി കുറിച്ചു.
ഗോവയിൽ കോൾവ സ്‌റ്റേഷനിലാണ് മിലിന്ദിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഗോവയെ പ്രസിദ്ധിയ്‌ക്ക് വേണ്ടി ഉപയോഗിച്ചെന്നും പൊതുസ്ഥലമായ ബീച്ചിൽ നഗ്നനായി ഓടിയെന്നും ഗോവ സുരക്ഷ മഞ്ജിന്റെ പ്രസിഡന്റായ സമീർ ഖുത്‌വാൽക്കർ എന്നയാൾ നൽകിയ പരാതിയിൽ പറയുന്നു. മിലിന്ദിന് പിൻതുണയുമായി വന്ന പൂജയുടെ അമ്മ പ്രൊതിമ ബേഡി 1974ൽ നഗ്നയായി മുംബയ് ബീച്ചിലൂടെ ഓടിയത് പണ്ട് വലിയ ശ്രദ്ധ നേടിയിരുന്നു.