ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ 'ആൽട്രോസ് ' പുതിയ വകഭേദം അവതരിപ്പിച്ചിരിക്കുകയാണ്. 'ആൽട്രോസ് എക്‌സ് എം പ്ലസി'ന് 6.60 ലക്ഷം രൂപയാണ് വില. പെട്രോളിൽ മാത്രമാണ് പുതിയ ആൽട്രോസ് ഉള്ളത്. ഹൈ സ്ട്രീറ്റ് ഗോൾഡ്, ഡൗൺടൗൺ റെഡ്, അവന്യൂ വൈറ്റ്, മിഡ്ടൗൺ ഗ്രേ. ആപ്ൾ കാർ പ്ലേ എന്നീ നാലു നിറങ്ങളിലാണ് 'ആൽട്രോസ് എക്‌സ് എം പ്ലസ്' ലഭിക്കുക. കഴിഞ്ഞ ജനുവരിയിലാണ് 'ആൽട്രോസി'നെ ടാറ്റ ഇന്ത്യയിലെത്തിച്ചത്. ആപ്പിൾ കാർ പ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും സപ്പോർട്ട് ചെയ്യുന്ന സ്‌ക്രീനാണിതിനുള്ളത്. ആർ16 വീൽ, അടിപൊളി വീൽ കവർ, റിമോട്ടുള്ള മടക്കാവുന്ന കീ, വോയ്സ് കമ്മാൻഡ് റികഗ്നിഷൻ തുടങ്ങിയവയുമുണ്ട്.