എൻഫീൽഡ് കുടുംബത്തിൽ നിന്നും വാഹനപ്രേമികൾ ഏറെ കാത്തിരുന്ന മീറ്റിയോർ എത്തി. ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നിങ്ങനെ മൂന്നു വേരിയന്റുകളിലായാണ് പുതിയ ബൈക്ക് വിപണിയിലെത്തുന്നത്. 1.76 ലക്ഷം, 1.81 ലക്ഷം, 1.90 ലക്ഷം എന്നിങ്ങനെ യഥാക്രമമാണ് വില. തണ്ടർബേർഡ്, തണ്ടർബേർഡ് എക്‌സ് ബൈക്കുകളുടെ പകരക്കാരനാണ് മീറ്റിയോർ 350 നെ അവതരിപ്പിക്കുന്നത്. അടിസ്ഥാന വേരിയന്റായ ഫയർബോൾ യെല്ലോ, റെഡ് എന്നീ രണ്ട് നിറങ്ങളിലാണ് എത്തുക. സ്‌റ്റെല്ലാറിനെ മെറ്റാലിക് ഗ്ലോസ് ബ്ലൂ, മെറ്റാലിക് ഗ്ലോസ് റെഡ്, മെറ്റാലിക് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലും ലഭ്യമാക്കും. ഉയർന്ന വകഭേദമായ സൂപ്പർനോവ ബൗൺബ്ലൂ ഡ്യുവൽ ടോൺ നിറങ്ങളിലാണ് നിരത്തുകളിലെത്തുക.