ആഡംബര സ്പോര്‍ട്സ് കാറുമായി ചേരുന്ന പ്രത്യേക ബ്രാന്‍ഡഡ് റിസ്റ്റ് വാച്ചുകളും അറ്റാച്ച് കേസുകളും ഇപ്പോൾ സർവസാധാരണമാണ്. ഏതൊരു ഗൂഗിൾ സെർച്ചിലും ഇത്തരം ജോഡികൾ കാണാറുണ്ട്. മാച്ചിംഗായ 10 ജോഡി എംബ്രെയര്‍ ഫെനോം 300 ഇ വിമാനങ്ങളും പോര്‍ഷെ 911 ടര്‍ബോ എസ് കാറുകളും പുറത്തിറക്കാനൊരുങ്ങി എംബ്രെയര്‍. 'ഡ്യുയറ്റ്' എന്ന് പേരിട്ടിരിക്കുന്ന പ്രോജക്ടിന്റെ ഭാഗമായി സ്‌പെഷ്യല്‍ എഡിഷന്‍ ജെറ്റ് തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് മാച്ചിംഗ് പോര്‍ഷ സ്വന്തമാക്കാം.
കോംബോ 11 മില്ല്യണ്‍ ഡോളറില്‍ താഴെയാണ് ആരംഭിക്കുന്നത്, ഇത് പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തിലധികം സമയമെടുക്കും. 911 ടര്‍ബോ S, ജെറ്റ് മോഡലുകള്‍ പ്ലാറ്റിനം സില്‍വര്‍ മെറ്റാലിക്, മാറ്റ് ജെറ്റ് ഗ്രേ മെറ്റാലിക്, ബ്രില്യന്റ് ക്രോം, സ്പീഡ് ബ്ലൂ ട്രിം എന്നീ ടു-ടോണ്‍ കളര്‍ സ്‌കീമിലാണ് ഒരുങ്ങിയിരിക്കുന്നത്. കാറിന്റെയും ജെറ്റിന്റെയും പുറംഭാഗത്തും ഇന്റീരിയറിലും ഒരു പ്രത്യേക ഡ്യുവല്‍ ലോഗോ കാണാം. 911 ന്റെ പിന്‍ഭാഗത്തിന്റെ ചുവടെ ബന്ധപ്പെട്ട ജെറ്റിന്റെ രജിസ്‌ട്രേഷന്‍ നമ്പറും ചേര്‍ത്തിരിക്കുന്നു.
ചോക്ക്, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, സ്പീഡ് ബ്ലൂ സ്റ്റിച്ചിംഗിനൊപ്പം കറുത്ത നിറമുള്ള ലെതറാണ് പോര്‍ഷ വാഗ്ദാനം ചെയ്യുന്നത്. ഡ്യുവല്‍-ടോണ്‍ സ്റ്റിയറിംഗ് വീല്‍ ജെറ്റിന്റെ യോക്കുമായി പൊരുത്തപ്പെടുന്നുമുണ്ട്. ഇലുമിനേറ്റഡ് ഡോര്‍ സില്ലുകള്‍ 'നോ സ്റ്റെപ്പ്' ലെറ്ററിംഗും പരിചയപ്പെടുത്തുന്നുണ്ട്. സ്പോര്‍ട്ട് ക്രോണോ ഡയലില്‍ ഒരു കൃത്രിമ ഹൊറിസോണ്‍ പ്രിന്റുചെയ്തിരിക്കുന്നതും മനോഹരമാണ്. 10 കാറുകള്‍ മാത്രമാണ് ജര്‍മന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കുന്നത്.
ഓരോ കാറിലും പോര്‍ഷ ഡിസൈന്‍ ലഗേജ് സെറ്റും പോര്‍ഷ ഡിസൈനില്‍ നിന്നുള്ള 1919 ഗ്ലോബെറ്റിമര്‍ യുടിസി ടൈംപീസും വാഗ്ദാനം ചെയ്യുന്നുണ്ട്. 3.8 ലിറ്റര്‍, ട്വിന്‍-ടര്‍ബോ ഫ്‌ലാറ്റ്-6 എഞ്ചിനാണ് 911 ടര്‍ബോ S-ന് കരുത്തേകുന്നത്. ഇത് 641 ബി.എച്ച്.പി പവര്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
മറുവശത്ത് ഫിനോം 300E ഏറ്റവും വേഗതയേറിയതും നീളമുള്ളതുമായ സിംഗിള്‍ പൈലറ്റ് ജെറ്റാണ്.അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ജെറ്റിന് 464 നോട്ടിന്റെ ക്രൂയിസിംഗ് വേഗതയും 3,724 കിലോമീറ്ററിന്റെ മൈലേജുമാണ് വാഗ്ദാനം ചെയ്യുന്നത്. 13,716 അടി ഉയരത്തില്‍ പറക്കാന്‍ ശേഷിയുള്ള ഈ വിമാനത്തിന് രണ്ട് പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി കാനഡ PW535E1 എഞ്ചിനുകള്‍ ഉണ്ട്. ഓരോന്നും 3,478 പൗണ്ട് ത്രസ്റ്റാണ് ഉത്പാദിപ്പിക്കുന്നത്.