ലണ്ടൻ : വിമർശനങ്ങൾക്ക് ഏറെ നേരിട്ട ശേഷം ' സ്ത്രീ ' എന്ന വാക്കിന് നൽകിയിരുന്ന നിർവചനത്തിൽ മാറ്റം വരുത്തി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്. ബിച്ച് (Bitch ), ബിന്റ് ( Bint ), വെഞ്ച് ( Wench ) തുടങ്ങി സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പര്യായങ്ങൾക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
' ഒരു വ്യക്തിയുടെ ഭാര്യ, സ്നേഹിത, കാമുകി ' എന്നാണ് സ്ത്രീയെന്ന പദത്തിന് ഓക്സ്ഫോർഡ് ഡിക്ഷണറി നൽകിയിരിക്കുന്ന പുതിയ അർത്ഥം. പുരുഷൻ എന്ന പദവും ലിംഗ സമത്വം ഉറപ്പാക്കാൻ പുനർനിർവചിച്ചിട്ടുണ്ട്.
അപകീർത്തികരം, കുറ്റകരം എന്നിങ്ങനെയുള്ള പദങ്ങൾക്ക് തരംതിരിച്ച് നിരവധി ലേബലുകൾ നൽകിയിട്ടുണ്ട്. സ്ത്രീ എന്ന വാക്കിന്റെ പര്യായമായി ബിച്ച്, ബിന്റ് തുടങ്ങിയ പദങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. നേരത്തെ നിഘണ്ടുവിൽ സ്ത്രീ എന്ന പദത്തിന് നൽകിയിരുന്ന പര്യായങ്ങൾ സ്ത്രീകളെ തരംതാഴ്ത്തുന്നതായും പ്രകോപിതരാക്കുകയും ചെയ്യുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു.