യമൗസുക്രോ: ഐവറി കോസ്റ്റ് പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ പാസ്കൽ അഫി എൻഗ്യൂസൻ അറസ്റ്റിൽ. പ്രസിഡന്റ് അലെസയ്ൻ ഒട്ടാരയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം സമാന്തര സർക്കാർ രൂപീകരിച്ചതിനെ തുടർന്നാണ് പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്തത്.ശനിയാഴ്ചയുണ്ടായ അറസ്റ്റ് വിവരം ഭാര്യയും പാസ്കലിന്റെ വക്താവും അറിയിച്ചു. അർദ്ധരാത്രിയായിരുന്നു അറസ്റ്റെന്നും അദ്ദേഹം ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും ഭാര്യ വാർത്താ ഏജൻസിയോട് പറഞ്ഞു.ഒക്ടോബർ 31ലെ വോട്ടെടുപ്പ് ബഹിഷ്കരിച്ച 31 പ്രതിപക്ഷ നേതാക്കൾക്കെതിരെ ഭീകര കുറ്റമടക്കമാണ് ഐവറിയൻ പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നത്.