alex-trebek

ടൊറന്റോ: പ്രശസ്ത കനേഡിയൻ - അമേരിക്കൻ ടെലിവിഷൻ അവതാരകനായ അലക്സ് ട്രെബെക് (80) അന്തരിച്ചു. പ്രാൻക്രിയാറ്റിക് കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. ജെപ്പഡി എന്ന അമേരിക്കൻ ടെലിവിഷൻ ഗെയിം ഷോയിലൂടെയാണ് അലക്സ് പ്രശസ്തനാകുന്നത്. 1984 ലാണ് അലക്സ് ജെപ്പഡി ആദ്യമായി അവതരിപ്പിക്കുന്നത്. അത് 2020 ഒക്ടോബർ വരെ നീണ്ടു.

1963ൽ മ്യൂസിക് ഹോപ്പ് എന്ന ഗെയിം ഷോ അവതരിപ്പിച്ച് കൊണ്ടാണ് അലക്സ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാകുന്നത്. പിറ്റ്ബാൾ, ദ് വിസാ‌ഡ് ഒഫ് ഓഡ്സ് എന്നിങ്ങനെ നിരവധി ഗെയിം ഷോകളിൽ അദ്ദേഹം അവതാരകനായി. പ്രിഡേറ്റർ 2 അടക്കമുള്ള നിരവധി സിനിമകളിൽ ടെലിവിഷൻ അവതാരകനായി തന്നെ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത ഫ്രീ ഗൈ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി വേഷമിട്ടത്.

ബിസിനസുകാരിയായ എലെയ്നെ വിവാഹം ചെയ്തെങ്കിലും ഇരുവരും വേർപിരിഞ്ഞു. പിന്നീട്, ജീൻ കറിവാനെ വിവാഹം ചെയ്തു. മൂന്ന് മക്കളുണ്ട്.