കൊച്ചി: വ്യാജസന്യാസി സന്തോഷ് മാധവനില്‍ നിന്നും പിടിച്ചെടുത്ത പാടത്ത് നെല്‍കൃഷിക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. കൊച്ചി പുത്തന്‍വേലിക്കരയിലെ 95 ഏക്കറിലാണ് വിത്തിറക്കാൻ അനുമതി നൽകിയിരിക്കുന്നത്. വര്‍ഷങ്ങളായി തരിശുഭൂമിയായി കിടന്നിരുന്ന പാടത്ത് സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായാണ് നെല്ല് വിതയ്ക്കുന്നത്.
സന്തോഷ് മാധവനെതിരായ കേസ് നടക്കുന്നതിനിടെയാണ സര്‍ക്കാര്‍ സ്ഥലം പിടിച്ചെടുത്തത്. ബംഗളൂരുവിലെ ബി.എം ജയശങ്കര്‍ ആദര്‍ശ് പ്രൈം പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് ഭൂമി. ഒരു കാലത്ത് പഞ്ചായത്തിന്റെ നെല്ലറയായിരുന്നു ഈ പാടശേഖരം.
ഇതില്‍ തരിശായിക്കിടക്കുന്ന സ്ഥലത്ത് കൃഷി ചെയ്യാന്‍ അനുവദിക്കണമെന്ന് പഞ്ചായത്തും പാടശേഖര സമിതികളും പലതവണ ആവശ്യപ്പെട്ടിരുന്നു.
കൃഷിക്ക് അനുയോജ്യമാണെന്ന് തഹസില്‍ദാരും റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് കളക്ടര്‍ എസ് സുഹാസ് ഇതിനായി അനുമതി നല്‍കിയത്. ഒരു വർഷത്തേക്ക് മാത്രമാണ് ഇപ്പോള്‍ അനുവാദം നല്‍കിയിരിക്കുന്നത്. മറ്റാവശ്യങ്ങള്‍ക്കായി ഈ ഭൂമി ഉപയോഗിക്കരുതെന്നും കളക്ടര്‍ നൽകിയ ഉത്തരവില്‍ പറയുന്നു.