kk-shailaja

ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ചിത്രം ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചർ ആക്കി നടൻ ഫഹദ് ഫാസിൽ. വോഗ് മാഗസിന്റെ ഇന്ത്യൻ പതിപ്പിന്റെ കവർ പേജിൽ കെ.കെ. ശൈലജയുടെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. വോഗിന്റെ വുമൺ ഒഫ് ദ ഇയർ 2020 ആയി കെ.കെ. ശൈലജയെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. വോഗിന്റെ ഈ കവർ ഫോട്ടോയാണ് ഫഹദ് പ്രൊഫൈൽ പിക്ചർ ആക്കിയിരിക്കുന്നത്.

kk-shailaja

കൊവിഡ് മഹാമാരിയ്ക്കിടെ സംസ്ഥാനത്ത് മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളെ മുൻ നിറുത്തി പ്രത്യേക അഭിമുഖവും വോഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്റെ രാഷ്ട്രീയം ഉൾപ്പെടെയുള്ള താത്പര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ അധികം പ്രകടമാക്കാത്ത താരമാണ് ഫഹദ്. കെ.കെ. ശൈലജയ്ക്കുള്ള ആദരമായി ഫഹദ് പങ്കുവച്ച പ്രൊഫൈൽ പിക്ചറിന് നിരവധി പേരാണ് ലൈക്കും കമ്മന്റുകളുമായെത്തിയിരിക്കുന്നത്.