thej

പാട്ന: ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്ന ബീഹാർ നി​യമസഭാ തി​രഞ്ഞെടുപ്പ് ഫലം ഇന്ന്. വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. ആദ്യ ഫലം പത്തുമണിയോടെ അറിയാൻ കഴിയും. ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും നൽകിയ അനുകൂല ഫലത്തിന്റെ ആത്മവിശ്വാസത്തിലാണ് ആർ.ജെ.ഡി​യുടെ നേതൃത്വത്തിലുള്ള മഹാസഖ്യം. പോസ്റ്റൽ വോട്ടുകളാണ് ആദ്യമെണ്ണുക. വിവിപാറ്റുകൾ കൂടി എണ്ണുന്നതിനാൽ പൂർണമായ ഫലം ലഭ്യമാകാൻ വൈകും. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. തിരഞ്ഞെടുപ്പിന് മുൻപുള്ള അഭിപ്രായ സർവേകൾ എൻ.ഡി.എയ്ക്ക് തുടർഭരണം പ്രവചിച്ചിരുന്നെങ്കിലും വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോളുകൾ മഹാസഖ്യത്തിനാണ് മേൽകൈ നൽകുന്നത്. ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തീയതികളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്.

മ​ദ്ധ്യ​പ്ര​ദേ​ശ്,​ ​ഗു​ജ​റാ​ത്ത്,​ ​യു.​പി​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​നി​യ​മ​സ​ഭാ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ല​വും​ ​ഇ​ന്ന​റി​യാം.