virat-kohli

ദുബായ് : ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോഹ്‌ലിയ്ക്ക് അവധി അനുവദിച്ച് ബി.സി.സി.ഐ. കോഹ്‌ലിയും ഭാര്യയും നടിയുമായ അനുഷ്ക ശർമയും ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് അവധി അനുവദിച്ചിരിക്കുന്നത്.

ഓസ്ട്രേലിയൻ പര്യടനത്തിൽ അഡ്‌ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷമാണ് കോഹ്‌ലിയ്ക്ക് നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങാൻ സെലക്ഷൻ കമ്മിറ്റി യോഗത്തിൽ കോഹ്‌‌ലി അനുമതി തേടിയിരുന്നു.

തുടർന്ന് ചീഫ് സെലക്ടർ സുനിൽ ജോഷിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി കോഹ്‌ലിയ്ക്ക് പറ്റേർണിറ്റി ലീവ് (Paternity Leave ) അനുവദിക്കുകയായിരുന്നു. ഡിസംബർ 17നാണ് ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ജനുവരി 19നാണ് നാല് ടെസ്റ്റുകൾ അടങ്ങിയ പരമ്പര അവസാനിക്കുന്നത്.