dairy-plant

ഡയറി പ്ലാന്റിലെ പാൽ നിറച്ച പാത്രത്തിൽ കുളി നടത്തി ജീവനക്കാരൻ. തുർക്കിയിലാണ് സംഭവം. വീഡിയോ വൈറലായതോടെ ഡയറി പ്ലാന്റിന് പൂട്ടുവീഴുകയും ചെയ്തു. ടിക് ടോകിലൂടെയാണ് വീഡിയോ പ്രചരിച്ചത്. പാൽ നിറച്ച വലിയ അണ്ടാവിൽ മുങ്ങിക്കിടക്കുന്നയാൾ മഗ് കൊണ്ട് തലയിലേക്ക് പാൽ കോരി ഒഴിക്കുന്നതും കാണാം. കോന്യയിലുള്ള ഡയറി പ്ലാന്റായിരുന്നു ഇതെന്നാണ് റിപ്പോർട്ട്. വീഡിയോ വൈറലായതോടെ വീഡിയോ എടുത്ത് അപ്‌ലോഡ് ചെയ്തയാളേയും വീഡിയോയിലുള്ള എമ്ർ സായിർ എന്നയാളിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Bir süt fabrikasında çekilen ve Tiktok'ta paylaşılan 'süt banyosu' videosu.

Fabrikanın 'Konya'da olduğu' iddia ediliyor. pic.twitter.com/erkXhlX0yM

— Neden TT oldu? (@nedenttoldu) November 5, 2020

എന്നാൽ ഇയാൾ പാലിലല്ല കുളിച്ചതെന്നും വെള്ളവും ക്ലീനിംഗിനുപയോഗിക്കുന്ന ദ്രാവകവും ചേർന്ന മിശ്രിതമായിരുന്നു അതെന്നുമാണ് കമ്പനിയുടെ വിശദീകരണം. വീഡിയോ പുറത്തായതിന് പിന്നാലെ കമ്പനി ഇയാളെ പുറത്താക്കുകയും ചെയ്തു. കമ്പനിയെ മനഃപൂർവം അപമാനിക്കാൻ നടത്തിയ ശ്രമമാണിതെന്നും തങ്ങളുടെ ബോയിലറുകൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ദ്രാവകമാണ് പാലിന് പകരം ഉപയോഗിച്ചിരിക്കുന്നതെന്നും കമ്പനി ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.