susu

ന്യൂഡൽഹി: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മാദ്ധ്യമങ്ങൾക്കും മാദ്ധ്യമ പ്രവർത്തകർക്കും നോട്ടീസ് നൽകി ഡൽഹി ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങൾക്കെതിരെ മാദ്ധ്യമ വിചാരണയാണ് നടക്കുന്നതെന്ന് കാട്ടി 34 നിർമ്മാണ കമ്പനികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. തങ്ങളുടെ ചാനലിലൂടെയോ സോഷ്യൽ മീഡിയ പേജിലൂടെയോ അപകീർത്തികരമായ ഉള്ളടക്കങ്ങൾ നൽകിയിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും കേബിൾ ടി.വി റെഗുലേഷൻ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.