kk
ഇത്തവണത്തെ ശിശുദിനത്തോടനു ബന്ധിച്ച് തിരു വ നന്തപു രത്തു നടക്കുന്ന സംസ്ഥാന തല ശിശു ദിന പരിപാ ടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നന്മ എസ്, , ആദർശ് സി.എം. ഉമ എസ്. നൈനിക അനിൽ, ശ്രീലക്ഷ്മി

തിരുവന്തപുരം : നവം ബർ 14-ന് സംസ്ഥാനതലത്തിൽ തിരു വനന്തപുരത്ത് നടക്കുന്ന ശിശുദിന പരി പാടികൾ നയിക്കുന്ന കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്തതായി സംസ്ഥാന ശിശു ക്ഷേമ സമിതി ജനറൽ സെക്ര ട്ടറി ഡോ. ഷിജൂഖാൻ അറിയിച്ചു. എൽ.പി, യു.പി വിഭാഗം മലയാളം
പ്രസംഗ മത്സരം മുഖേനയാണ് നേതാക്കളെ തിരഞ്ഞെടുത്തത്...

കോവിഡ് കാലം അതിജീ വി ക്കാൻ വ്യത്യസ്ത അഭിരുചികൾ എങ്ങനെ പ്രയോജനപ്പെ ടുത്താം എന്ന് ചിന്തിക്കു ന്ന വരാണ് ഇത്തവണത്തെ നേതാക്കളെന്ന പ്രത്യേ കതയു മു ണ്ട്. സ്വന്ത മായി യൂ ടൂബ് ചാനലുകളുള്ളവർ, സ്‌കൂൾ ലീഡർ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, സാഹിത്യ -ചിത്ര-കാർട്ടൂൺ രചനകൾ, സംഗീതം, നൃത്തം, ഡോക്യുമെന്ററി നിർമ്മാണം എന്നിവയിൽ സമ്മാനം വാരിക്കൂട്ടിയവരും കരാട്ടേ യെല്ലോ ബെൽറ്റ് സമ്പാദിച്ച കുരുന്നും ഇവരിലുണ്ട്.
തിരു വന ന്തപുരം വഞ്ചിയൂർ ഹോളി ഏഞ്ചൽസ് സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയായ നന്മ എസ്. ആണ് കുട്ടിക ളുടെ പ്രധാനമന്ത്രി.എഴുത്തിലും വായനയിലും കമ്പമുള്ള നന്മയ്ക്ക് തന്റെ വായനാ നുഭവങ്ങൾ പങ്കു വയ്ക്കാൻ nanmas world of book എന്ന സ്വന്തമായ യൂ ടൂബ് ചാനൽ വരെയുണ്ട്. കൊവിഡ് കാലത്ത് 50- ഓളം വീഡിയോകൾ ആണ് സ്വന്തമായി തയ്യാറാക്കി യൂ ടൂബിൽ പോസ്റ്റ് ചെയ്തിട്ടു ള്ള ത്. ഉപന്യാസ രച ന, മോണോ ആക്ട് പ്രസംഗം എന്നിവയിൽ സ്‌കൂൾ തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുള്ള നന്മ കഴിഞ്ഞ വർഷത്തെ സംസ്ഥാന തല ശിശു ദിനാഘോഷ പരിപാടിയിൽ സ്വാഗത പ്രാസം ഗിക ആയിരു ന്നു. ജഗതി ഈശ്വരവി ലാസം റോഡ്, 'മാധവ'ത്തിൽ വിപ്രോയിലെ ഐ.ടി. പ്രൊഫഷണലും സാപ് കൺസൾട്ടന്റുമായ ശ്രീകുമാറിന്റേയും ഡോ. ദിവ്യ ശ്രീകുമാറിന്റേയും മകളാണ് നന്മ. ഇരട്ടകളായ മൂന്ന് വയസ്സുള്ള നന്ദിത്തും നമസിയും സഹോദരങ്ങളാണ്.

തിരു വന ന്തപുരം മുക്കോലയ്ക്കൽ സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ്സുകാരൻ ആദർശ് സി.എം. ആണ് പ്രസിഡന്റ്. പഠനത്തോ ടൊപ്പം അഭിനയം ജീവിതാഭിലാഷമാക്കിയിട്ടുള്ള ആദർശ് തിരുവന ന്തപുരം കേന്ദ്ര മാക്കി പ്രവർത്തിക്കുന്ന തമ്പ് തിയേറ്റർ അക്കാദമിയിലെ വിദ്യാർത്ഥിയാണ്. അഭിനയ വിദ്യാർത്ഥിയായ ജ്യേഷ്ഠൻ അരവിന്ദ് സംവിധാനം ചെയ്ത് നിർമ്മിച്ച 'ഒരു കൊച്ചു മോഹം', 'ഹോപ്പ്,' തുടങ്ങി യൂടൂബിലൂടെ ശ്രദ്ധ യാകർഷിച്ച ഷോർട്ട് ഫിലിമിലെ നായകനുമാണ് ആദർശ്. ചെറുപ്രായ
ത്തിൽ അനവധി നാടകങ്ങളിലും അഭിനയിച്ചിട്ടു ണ്ട്. നാടൻ പാട്ടിലും വരയിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള ആദർശിന്റെ ഇഷ്ട വിഷയം രാഷ്ട്രീയം ആണ്. കെ.എസ്.ഇ.ബി. എഞ്ചിനീയർ ഷാജി ആർ
വി.യു ടേയും മഞ്ചു ഷാജിയു ടേയും മകനാണ് ആദർശ്. ഇതേ സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി അരവിന്ദാണ് സഹോദരൻ.

യു.പി. വിഭാഗം മലയാളം പ്രസംഗത്തിൽ സമ്മാനം നേടി കുട്ടികളുടെ സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ട ഉമ എസ്. തിരുവനന്ത പുരം കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി. കെ. സുജിത്തിന്റേയും അഭിഭാ ഷകയായ എം. നമിതയു ടേയും മകളായ ഉമ പ്രസം ഗം, ക്ലേ മോഡലിം ഗ്, ചിത്രരചന മത്സരങ്ങളിൽ നിരവധി സമ്മാന ങ്ങൾ നേടിയിട്ടു ണ്ട്. കോട്ടൺഹിൽ എൽ.പി. സ്‌കൂളിലെ കഴിഞ്ഞ വർഷത്തെ സ്‌കൂൾ ലീഡർ ആയിരുന്നു.
കുട്ടികളുടെ കാർട്ടൂൺ പരമ്പരകളായ കാത്തു, ബാനു, ബബ്‌ലു, എന്നിവയിൽ പ്രധാന കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടു ണ്ട്.


ലോക്ഡൗൺ കാലത്ത് 'ഉമക്കുട്ടി' എന്ന പേരിൽ തുടങ്ങിയ യൂ ടൂബ് ചാനലിന് ആറ് മാസത്തിനുള്ളിൽ നാൽപ്പതിനായിരത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും 25 ലക്ഷത്തിലധികം വ്യൂസും ആണ് ലഭിച്ചത്. കോവിഡ് പ്രതിസന്ധിക ളിൽ മനസ്സു തളരാതെ ഇക്കാലം ക്രിയാത്മകമായി ഉപയോഗിക്കണം എന്നാണ് കുട്ടികളുടെ സ്പീക്കർക്ക് കുട്ടി കളോടുള്ള അഭ്യർത്ഥന. പെരുകാവ് ചന്ദ്രൻ വില്ലയിൽ 'മൽഹാറിലാണ്' താമസം. സഹോദരൻ അമൽ തിരുമല എം.എം. എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയും നാഷണൽ
സർവ്വീസ് സ്‌കീം ലീഡറു മാണ്. കരാട്ടേയിൽ 'യെല്ലോ ബെൽറ്റ് നേടിക ഴിഞ്ഞ നൈനിക അനിൽ
ആണ് ഇത്തവണത്തെ ശിശുദിന പൊതു യോഗത്തിൽ സ്വാഗത പ്രസംഗം നടത്തുക. പാറശ്ശാല ഉച്ചക്കട വിരാലി വിമല ഹൃദയ എൽ. പി. എസ്സിലെ നാലാം ക്ലാസ്സു വിദ്യാർത്ഥിനിയാണ്. പ്രസം ഗത്തിൽ ഒന്നാം ക്ലാസ്സു മുതൽ ഒന്നാം സ്ഥാനക്കാരിയും സ്‌കൂൾ ലീഡറും കൂടിയാണ് നൈനിക. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ സംസ്ഥാ ന തല ഓൺലൈൻ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നൈനിക സ്‌കൂൾ ജില്ലാ കലോത്സവത്തിൽ കന്നട പദ്യം ചൊല്ലലിലും സമ്മാനം നേടി. പാറശ്ശാല കാരോട് തെക്കേവിളാകത്തു വീട്ടിൽ കെ.എസ്.ആർ.ടി. സി. ഡ്രൈവർ അനിൽ പി.യുടേയും ഇതേ സ്‌കൂളിലെ അദ്ധ്യാപിക ശ്രീജ സി.പി.യു ടേയും മകളാണ്. വിമല ഹൃദയ സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി രോഷ്‌ന അനിൽ സഹോദരിയാണ്.
തിരു വന ന്തപുരം ഹോളി ഏഞ്ചൽസ് കോൺവെന്റ് ഹയർസെ ക്കന്ററി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി ശ്രീലക്ഷ്മി സി. ആണ് പൊതു യോഗത്തിലെ നന്ദി പ്രാസംഗിക. പ്രസം ഗത്തിലും വരയിലും വായനയിലും മിടുക്കിയായ ശ്രീലക്ഷ്മിക്ക് സ്വന്തമായി യൂ ടൂബ് ചാനലും ഉണ്ട്. വഞ്ചിയൂർ ഋഷിമംഗലം ഗോപികയിൽ ഏഷ്യാനെറ്റ് സ്‌പോർട്ട്‌സ് എഡിറ്റർ ഗോപാലകൃഷ്ണന്റേയും രേഖയുടേയും
മകളാണ് ശ്രീലക്ഷ്മി. എൽ.പി. യു.പി. വിഭാഗം പ്രസംഗ മത്സരത്തിൽ ആദ്യ അഞ്ച് സ്ഥാന ക്കാരിൽ നിന്നും ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, ഗ്രാന്റ് മാസ്റ്റർ ജി.എസ്. പ്രദീപ് എന്നി വരടങ്ങിയ ജൂറി നടത്തിയ സ്‌ക്രീനിംഗിൽ കൂടിയാണ് നേതാക്കളെ തിരഞ്ഞെടുത്തത്. നവം ബർ 14 -ന് തിരുവന ന്തപു രത്ത് നടക്കുന്ന കുട്ടികളുടെ സംസ്ഥാന തല ഓൺലൈൻ പൊതുയോഗം കുട്ടികളുടെ പ്രധാന
മന്ത്രി നന്മ എസ്. ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ആദർശ് സി. എം. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്പീക്കർ ഉമ എസ്. മുഖ്യപ്രഭാഷണം നടത്തും. മുഖ്യ മന്ത്രി പിണറായി വിജയൻ, മന്ത്രി കെ.കെ. ശൈലജ തുടങ്ങിയവർ ഓൺലൈൻ വഴി ശിശുദിന സന്ദേശം നൽകും. യോഗത്തിൽ ഇത്തവണത്തെ ശിശു ദിനസ്റ്റാമ്പിന്റെ പ്രകാശനവും നടക്കും.


എല്ലാ ജില്ലകളിലും ശിശു ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടു ത്തിട്ടു ണ്ട്. ജില്ലാ ശിശുക്ഷേമ സമിതികളുടെ നേതൃ ത്വത്തിൽ ജില്ലകളിൽ ശിശു ദിന ഓൺലൈൻ പൊതു യോഗങ്ങൾ നടക്കും. പൊതുയോഗം കുട്ടികൾക്കും രക്ഷകർത്താക്കൾക്കും സ്‌കൂൾ അധികൃ തർക്കും ലൈവായി കാണുന്നതിന് നവമാധ്യമങ്ങൾ വഴി സൗകര്യം ഒരു ക്കുമെന്നും ജന റൽ സെക്രട്ടറി ഡോ. ഷിജൂ ഖാൻ അറിയിച്ചു.