ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗാൽവൻ സംഘർഷത്തിനു ശേഷം ആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും മുഖാമുഖം വേദി പങ്കിടാനൊരുങ്ങുന്നു. ഷാങ്ഹായി സഹകരണ സംഘടനയുടെ (എസ്. സി.ഒ) ഇന്ന് നടക്കുന്ന വെർച്വൽ ഉച്ചക്കോടിയിലാണ് ഇവർ പങ്കെടുക്കുക. ഉച്ചകോടിയിൽ ഇന്ത്യൻ സംഘത്തെ നയിക്കുക നരേന്ദ്ര മോദിയായിരിക്കും. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. കേന്ദ്രവിദേശ കാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.