dmk-stalin-

ചെന്നൈ: അമേരിക്കന്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനും പ്രസിഡന്റ് ജോ ബൈഡനും അഭിനന്ദനം അറിയിച്ച് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. ഇരുവര്‍ക്കും തമിഴ് ഭാഷയില്‍ സ്വന്തം കൈപ്പടയിലെഴുതിയാണ് സ്റ്റാലിന്‍ കത്തയച്ചത്. കത്ത് സ്റ്റാലിന്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്തു.

തമിഴ് ഭാഷയില്‍ ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിന് കത്തയച്ചത് അടുത്ത തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കമലാ ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റായത് എല്ലാ തമിഴ്‌നാട്ടുകാര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നുവെന്ന് കത്തില്‍ പറയുന്നു.ഡി.എം.കെയുടെ ആശയം ലിംഗസമത്വമാണെന്നും അതുകൊണ്ട് തന്നെ കമലയുടെ വിജയം അത്തരമൊരു പ്രസ്ഥാനത്തിന് വളരെയധികം സന്തോഷം നല്‍കുന്നുവെന്നും സ്റ്റാലിന്‍ പറയുന്നു. നിങ്ങളുടെ കാഴ്ചപ്പാടും കഠിനാധ്വാനവും അമേരിക്ക ഭരിക്കാന്‍ ഒരു തമിഴ് സ്ത്രീക്ക് കഴിവുണ്ടെന്ന് തെളിയിച്ചു.

സ്റ്റാലിന്‍ സ്വന്തം കൈപ്പടയിലെഴുതിയ കത്തില്‍ പറയുന്നു.

அமெரிக்காவின் துணை அதிபராகப் பொறுப்பேற்கவிருக்கும் #KamalaHarris தமிழ்நாட்டின் மன்னார்குடி - துளசேந்திரபுரத்தை தாய்வழி பூர்வீகமாகக் கொண்டவர்!@KamalaHarris அவர்களின் தமிழகத் தொடர்பினை நினைவூட்டும் வகையில் நம் தாய்மொழியாம் தமிழில் வாழ்த்து மடல் எழுதி அனுப்பியிருக்கிறேன்! pic.twitter.com/mP7ZHfcQ3Y

— M.K.Stalin (@mkstalin) November 9, 2020