ഷാർജ : നിലവിലെ ചാമ്പ്യന്മാരായ സൂപ്പർ നോവാസിനെ ഫൈനലിൽ 16 റൺസിന് കീഴടക്കി വനിതാ ട്വന്റി-20 ചലഞ്ച് ക്രിക്കറ്റ് കിരീടം ട്രെയിൽബ്ളേസേഴ്സ് സ്വന്തമാക്കി. ഫൈനലിൽ ജയിക്കാൻ 119 റൺസ് വേണ്ടിയിരുന്ന ഹർമൻപ്രീത് കൗറിന്റെ സൂപ്പർ നോവാസിന് 102/7 എന്ന സ്കോറിലേ എത്താനായുള്ളൂ. ആദ്യം ബാറ്റുചെയ്ത ട്രെയിൽബ്ളേസേഴ്സ് 8 വിക്കറ്റ് നഷ്ടത്തിലാണ് 118 റൺസെടുത്തത്.ഒാപ്പണർമാരായ ക്യാപ്ടൻ സ്മൃതി മന്ഥാന (68), ദിയേന്ദ്ര ഡോട്ടിൻ (20) എന്നിവർക്ക് ശേഷം വിക്കറ്റുകൾ പൊഴിയുകയായിരുന്നു.രാധാ യാദവ് നാലോവറിൽ 16 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തി.