hareesh-peradi

'വോഗ്' ഇന്ത്യ മാസികയുടെ 'വിമെൻ ഒഫ് ദി ഇയർ' സീരിസിൽ ഇടം നേടിയ സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി. ശൈലജ ടീച്ചർ ഒരു വ്യക്തിയല്ല, ഒരു ഇടതുപക്ഷ സർക്കാറിന്റെ ആശയത്തിന്റെ ആരോഗ്യമുള്ള പ്രതിനിധിയാണെന്നാണ് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെടുന്നത്. 'യാഥാർഥ്യത്തിന്റെ പാത പിന്തുടരുന്ന ടീച്ചർക്ക് ആശംസകൾ' എന്ന് പറഞ്ഞുകൊണ്ടാണ് ഹരീഷ് പേരടി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നടന്റെ കുറിപ്പ് ചുവടെ:

'ശൈലജ ടീച്ചർ ഒരു വ്യക്തിയല്ല..ഒരു ഇടതുപക്ഷ സർക്കാറിന്റെ ആശയത്തിന്റെ ആരോഗ്യമുള്ള പ്രതിനിധിയാണ് ...ടീച്ചർ വോഗ് മാഗസിന്റെ " വുമൺ ഓഫ് ദി ഇയർ" ആയി മാറുമ്പോൾ ഇങ്ങ് തെക്കേയറ്റത്തുള്ള ഇത്തിരി പോന്ന ഒരു ചുവന്ന ഭൂമിയെ നെഞ്ചോട് ചേർത്ത് വെച്ച ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ "ഗവൺമെന്റ് ഫോർ എവർ" ആയി മാറുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം..യാഥാർത്ഥ്യത്തിന്റെ പാത പിൻത്തുടരുന്ന ടീച്ചർക്ക് ആശംസകൾ...'