who

ജനീവ:വാക്‌സിൻ കണ്ടെത്തിയാൽ അടുത്ത മാർച്ചോടെ കൊവിഡ് വെെറസ് വ്യാപനം തുടച്ചു നീക്കപ്പെട്ടേക്കാമെന്ന് ലോകാരോഗ്യ സംഘടന.ഇത് പകർച്ച വ്യാധിയുടെ അടിസ്ഥാന രീതി തന്നെ മാറ്റിയേക്കാം. യു.എസ് മരുന്ന് നിർമാണ കമ്പനിയായ ഫെെസർ പുറത്തുവിട്ട വിവരങ്ങൾ വളരെ പ്രതീക്ഷ നൽകുന്നതാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

"ഇത് ഇടക്കാല ഫലങ്ങൾ മാത്രമാണ്. ഇനി വളരെ അധികം പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്.
എന്നാൽ ഇന്ന് വളരെ നല്ല ചില ഫലങ്ങൾ തരുന്നു, അത് ലോകത്തിന് മുഴുവൻ വലിയ പ്രതീക്ഷ നൽകുന്നു." ലോകാരോഗ്യ സംഘടന സീനിയർ അഡ്വൈസർ ബ്രൂസ് എയ്ൽവാർഡ് പറഞ്ഞു.

ഫൈസറും ജർമൻ കമ്പനി ബയേൺടെക്കും ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ റഷ്യ നിർമിക്കുന്ന സ്പുട്‌നിക് അഞ്ച് വാക്‌സിൻ ഫലപ്രദമെന്ന് കണ്ടെത്തിയത്.

വാക്‌സിൻ നിർമാണവുമായി ബന്ധപ്പെട്ട് എല്ലാ നല്ല വാർത്തകൾക്കും പിന്തുണ നൽകുന്നതായും ശാസ്രജ്ഞർക്ക് അഭിവാദ്യം അർപ്പിക്കുന്നതായും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.