ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ പലതരം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ഇത് പരിഹരിക്കാൻ ഭക്ഷണത്തിലൂടെ സ്വാഭാവികമായി ഹോർമോണുകൾ നിലനിറുത്താനുള്ള ഡയറ്റ് നോക്കാം. നിങ്ങളുടെ ശരീരത്തിൽ അവശ്യ കൊഴുപ്പ് ഉണ്ടാകുന്നത് ഹോർമോണിനെ നിയന്ത്രിക്കാൻ സഹായിക്കും. വെളിച്ചണ്ണയിലെ ലോറിക് ആസിഡുകൾ ഹോർമോൺ ഉത്പാദനത്തിനും അമിതഭാരനിയന്ത്രണത്തിനും സഹായിക്കും.
വീട്ടിലുണ്ടാക്കിയ വെണ്ണ, നെയ്യ്, മുട്ടയുടെ മഞ്ഞ, വിത്തുകൾ തുടങ്ങിയ കൊഴുപ്പുകൾ ഹോർമോണൽ ഉത്പാദനത്തിനു സഹായിക്കും. മത്തൻ വിത്ത്, ഫ്ലാക് സീഡുകൾ എന്നിവ പതിനഞ്ച് ദിവസവും എള്ള്,സൂര്യകാന്തി വിത്തുകൾ എന്നിവ പതിനഞ്ച് ദിവസവും ഓരോ സ്പൂൺ വീതം കഴിക്കുന്ന ഡയറ്റാണ് സീഡ് സൈക്ലിംഗ്. ഇത് ഹോർമോൺ തകരാറുകൾ പരിഹരിക്കും. മറ്റൊരു ആരോഗ്യകരമായ ഡയറ്റാണ് റെയിൻബോ. പർപ്പിൾ, നീല, പച്ച, മഞ്ഞ, ചുവപ്പ്, വെള്ള തുടങ്ങിയ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.