ആരാധകരുടെ പ്രിയ നടി കാജൽ അഗർവാൾ ഇപ്പോൾ വിവാഹ ശേഷം ഭർത്താവ് ഗൗതം കിച്ച്ലുവുമായി മാലിദ്വീപിൽ മധുവിധു ആഘോഷിക്കുകയാണ്. കാജൽ തന്നെയാണ് തങ്ങളുടെ ഹണിമൂൺ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.
മൂന്ന് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ സൗഹൃദത്തിനും ഒടുവിൽ ഇക്കഴിഞ്ഞ ഒക്ടോബർ 30നാണ് നടി കാജൽ അഗർവാളും വ്യവസായിയായ ഗൗതം കിച്ച്ലുവും തമ്മിൽ
വിവാഹിതരായത്. പുതിയ ജീവിതത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. ഈ അടുത്താണ് കാജൽ തന്റെ പ്രണയത്തെ കുറിച്ചും തുറന്നു പറഞ്ഞത്. ഇരുവരുടേയും പ്രണയകഥ പലർക്കും അറിയില്ലായിരുന്നു. ഇതിനാൽ തന്നെ വിവാഹ പ്രഖ്യാപനം ആരാധകരെ പോലും അതിശയിപ്പിക്കുന്നതായിരുന്നു.
“ഞാൻ സിനിമയിൽ നിന്നുള്ള ഒരാൾ ആയതുകൊണ്ടു തന്നെ ഇത് പറഞ്ഞു പഴകിയതും ആവർത്തന വിരസതയുള്ള ഒന്നുമാണെന്ന് എനിക്കറിയാം. പക്ഷെ കാര്യങ്ങൾ സംഭവിച്ചത് ഇങ്ങനെയാണ്,” പത്ത് വർഷം മുൻപ് ചില കോമൺ സുഹൃത്തുക്കൾ വഴിയാണ് തങ്ങൾ പരിചയപ്പെടുന്നത്. ഗൗതമും ഞാനും മൂന്നു വർഷത്തോളം പ്രണയിച്ചു. തുടർന്ന് ഞങ്ങൾ ഏഴ് വർഷം സുഹൃത്തുക്കളായിരുന്നു. സൗഹൃദത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങൾ വളരുകയും പരസ്പരം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടവരാകുകയും ചെയ്‌തു." ഒരു അഭിമുഖത്തിൽ കാജൽ പറഞ്ഞു.