covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി പന്ത്രണ്ട് ലക്ഷം കടന്നു. ഇതുവരെ 5,12,30,299 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,68,881 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി അറുപത് ലക്ഷം പിന്നിട്ടു.


അമേരിക്കയിലാണ് ലോകത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത്. യുഎസിൽ ഇതുവരെ 1,04,19,012 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,44,424 പേർ മരണമടഞ്ഞു.അറുപത്തിയഞ്ച് ലക്ഷത്തിലധികം പേർ രോഗമുക്തി നേടി. ഇടക്കാലത്ത് കേസുകളിൽ കുറവ് രേഖപ്പെടുത്തിയിരുന്ന അമേരിക്കയിൽ വീണ്ടും രോഗവ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് ഒരുലക്ഷം കടന്നിരുന്നു. പത്ത് ദിവസത്തിനിടെ പത്തുലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം പിന്നിട്ടു.​കഴി​ഞ്ഞ​ ദിവസം​ 45,903​ ​പേ​ർ​ക്ക് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ചു.​ ​നി​ല​വി​ൽ​ 5.09​ ​ല​ക്ഷം​ ​പേ​രാ​ണ് ​രാ​ജ്യ​ത്ത് ​ചി​കി​ത്സ​യി​ലു​ള്ള​ത്.​ ​രോ​ഗ​മു​ക്തി​ ​നി​ര​ക്ക് 92.56​ ​ശ​ത​മാ​ന​മാ​യി.​ ​രോ​ഗ​സ്ഥി​രീ​ക​ര​ണ​ ​നി​ര​ക്ക് 7.19​ ​ശ​ത​മാ​ന​മാ​യി​ ​കു​റ​ഞ്ഞു.​ ​മരണസംഖ്യ 1.27ലക്ഷമായി.


രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ഇതുവരെ അമ്പത്തിയാറ് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,62,638 പേർ മരിച്ചു. 50,64,344 പേർ രോഗമുക്തി നേടി.