പാട്ന: ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. ആദ്യ ഫലസൂചനകള്‍ എട്ടരയോടെ ലഭ്യമാകും.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വോട്ടെണ്ണല്‍.
Bihar Assembly polls: Counting of votes to begin at 8 am today
— ANI Digital (@ani_digital) November 9, 2020
Read @ANI Story | https://t.co/E28hC5CXir pic.twitter.com/dHKkDbMOS6
38 ജില്ലകളിൽ 55 സെന്ററുകളിലെ 414 ഹാളുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്.പോസ്റ്റൽ വോട്ടുകളാണ് ആദ്യമെണ്ണുക. സുതാര്യത ഉറപ്പ് വരുത്താൻ സി.സി.ടി. വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.കനത്ത സുരക്ഷയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
വിവിപാറ്റുകൾ കൂടി എണ്ണുന്നതിനാൽ പൂർണമായ ഫലം ലഭ്യമാകാൻ വൈകും. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. തിരഞ്ഞെടുപ്പിന് മുൻപുള്ള അഭിപ്രായ സർവേകൾ എൻ.ഡി.എയ്ക്ക് തുടർഭരണം പ്രവചിച്ചിരുന്നെങ്കിലും വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോളുകൾ മഹാസഖ്യത്തിനാണ് മേൽകൈ നൽകുന്നത്. ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തീയതികളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്.