bhagyalakshmi

കൊച്ചി: വീഡിയോയിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബറെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുൾപ്പെടെയുള്ള മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.ഭാഗ്യലക്ഷ്‌മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്‌മി അറയ്ക്കൽ എന്നിവരാണ് കോടതിയെ സമീപിച്ചത്.

വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്‌നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നുമാണ് ഹർജിക്കാരുടെ വാദം.ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.നിയമം കയ്യിലെടുക്കുമ്പോൾ അതിന്റെ പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകണമെന്ന് കോടതി വക്കാൽ പറഞ്ഞിരുന്നു.

സെ‌പ്‌തംബർ 26നായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യൂട്യൂബർ വിജയ് പി നായരുടെ ദേഹത്ത് നടിയും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്‌മിയുടെ നേതൃത്വത്തിൽ കരി ഓയിൽ ഒഴിക്കുകയും മർദ്ദിക്കുകയും ചെയ്‌തത്.