പട്ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മഹാസഖ്യത്തിന് കുതിപ്പ്.തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള സഖ്യം ഇതുവരെ 105 സീറ്റില്‍ മുന്നിലെത്തിയിട്ടുണ്ട്. എൻഡിഎ സംഖ്യം 70 സീറ്റിലാണ് മുന്നേറുന്നത്.ഇടതുപക്ഷത്തിന് ഏഴ് സീറ്റുകളിൽ ലീഡ് ഉണ്ട്. പോസ്റ്റൽ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വോട്ടെണ്ണല്‍ നടക്കുന്നത്. എല്ലാവർക്കും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.
Counting of votes begins for 243-member Bihar Assembly & by-polls to 58 Assembly seats across 11 states pic.twitter.com/Mcqr2W4UOr
— ANI (@ANI) November 10, 2020
വിവിപാറ്റുകൾ കൂടി എണ്ണുന്നതിനാൽ പൂർണമായ ഫലം ലഭ്യമാകാൻ വൈകും. 38 ജില്ലകളിൽ 55 കേന്ദ്രങ്ങളിലെ 414 ഹാളുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്.സുതാര്യത ഉറപ്പ് വരുത്താൻ സി.സി.ടി. വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.കനത്ത സുരക്ഷയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 19 കമ്പനി കേന്ദ്ര സേനയെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും, 59 കമ്പനി കേന്ദ്ര സേനയെ ക്രമസമാധാന പാലനത്തിനും നിയോഗിച്ചിട്ടുണ്ട്.
243 അംഗ നിയമസഭയിൽ 122 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. തിരഞ്ഞെടുപ്പിന് മുൻപുള്ള അഭിപ്രായ സർവേകൾ എൻ.ഡി.എയ്ക്ക് തുടർഭരണം പ്രവചിച്ചിരുന്നെങ്കിലും വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോളുകൾ മഹാസഖ്യത്തിനാണ് മേൽകൈ നൽകുന്നത്. മുപ്പത്തിയൊന്നാം വയസില്‍ ബീഹാറിന്റെ മുഖ്യമന്ത്രിയായി തേജസ്വി ചരിത്രമെഴുതുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നു.. ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തീയതികളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്.