toll-plaza-

പുതുക്കാട്: പാലിയേക്കര ടോൾ പ്ലാസയിലെ ആറ് ജീവനക്കാർക്ക് കൊവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നിബന്ധനകൾ അനുസരിച്ച് പത്ത് ദിവസത്തേക്ക് അടച്ചിടണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് കളക്ടറോട് കത്ത് മുഖാന്തിരം ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ രണ്ട് നീതി പാടില്ല.

ഇതിന് മുൻപ് ടോൾ ജീവനക്കാർക്ക് കൊവിഡ് ബാധ ഉണ്ടായപ്പോൾ പഞ്ചായത്ത് അധികൃതർ അടയ്ക്കാൻ നോട്ടീസ് നൽകിയെങ്കിലും അടച്ചില്ല. അന്നും കളക്ടർ ഇടപെട്ടില്ല. സാധാരണക്കാരന്റെ ഒരു സ്ഥാപനത്തിൽ കൊവിഡ് എന്ന് കേൾക്കുമ്പോഴേക്കും സ്ഥാപനം അടപ്പിക്കുന്ന സർക്കാർ അധികൃതർ വമ്പന്മാരെ ഒഴിവാക്കുന്നത് അപലപനീയമാണെന്ന് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.