ന്യൂഡൽഹി: മദ്ധ്യപ്രദേശ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മുന്നേറ്റം.ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി 18 സീറ്റുകളിൽ മുന്നിലാണ്. കോൺഗ്രസിന് ഒമ്പത് സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യാൻ കഴിയുന്നത്.സംസ്ഥാനത്തെ 19 ജില്ലകളിലെ 28 നിയമസഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
Madhya Pradesh: Counting of votes for by-polls in 28 assembly seats is underway; visuals from a counting centre in Gwalior pic.twitter.com/7rrHhdIksE
— ANI (@ANI) November 10, 2020
തിരഞ്ഞെടുപ്പ് ഫലം ബിജെപി സർക്കാരിന് നിർണായകമാണ്. 109 സീറ്റുകളാണ് നിലവിൽ ബിജെപിക്കുള്ളത്. ഭരണം നിലനിറുത്താൻ ആറ് സീറ്റുകൂടി ശിവരാജ്സിംഗ് ചൗഹാൻ സർക്കാരിന് വേണം. മദ്ധ്യപ്രദേശിൽ ബി.ജെ.പി വൻ വിജയം നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.മാര്‍ച്ചില്‍ ജോതിരാദിത്യ സിന്ധ്യയ്ക്ക് ഒപ്പമുണ്ടായിരുന്ന 25 അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മദ്ധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.
ഗുജറാത്ത്, യു.പി തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലവും ഇന്ന് പുറത്തുവരും. രാജ്യസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചതോടെയാണ് ഗുജറാത്തിലെ എട്ടുമണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മന്ത്രിമാരായ കമൽറാണി വരുൺ, ചേതൻ ചൗഹാൻ എന്നിവർ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് ഒഴിവ് വന്നതടക്കമുള്ള ഏഴ് മണ്ഡലങ്ങളിലാണ് യു.പിയിൽ ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസ് എം.എൽ.എമാർ രാജിവച്ച് ബി.ജെ.പിയിൽ പോയതിനെ തുടർന്നാണ് മണപ്പൂരിൽ നാലു മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.