ജഗ്വാറിന്റെ ഇലക്ട്രിക് എസ്.യു.വിയായ ഐ -പേസിന് ഇന്ത്യയിലും ബുക്കിംഗ് ആരംഭിച്ചു തുടങ്ങി. അടുത്ത വർഷം മാർച്ചോടു കൂടി ഉടമസ്ഥർക്ക് ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതിവേഗം ബാറ്ററി ചാർജ് ചെയ്യാനുള്ള സംവിധാനത്തോടൊപ്പം സ്വയമറിഞ്ഞു പ്രവർത്തിക്കുന്ന ഇൻഫൊടെയ്ൻമെന്റ് സിസ്റ്റവുമാണ് കാറിലെ പ്രധാന ആകർഷണങ്ങൾ. 90 കിലോവാട്ട് അവർ ലിഥിയം അയോൺ ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്. രണ്ടു വൈദ്യുത മോട്ടോറുകളിൽ നിന്നായി 400 പി എസ് കരുത്താണ് ഈ ബാറ്ററി പായ്‌ക്ക് സൃഷ്‌ടിക്കുക.