1. ഇന്ദിരാഗാന്ധി കനാൽ ഏത് നദിയിലെ ജലമാണ് വഹിച്ചുകൊണ്ടുപോകുന്നത്?
2. പൂർണമായും ഇന്ത്യയിലൂടെ മാത്രം ഒഴുകുന്ന സിന്ധുവിന്റെ പോഷകനദി?
3. ബംഗ്ലാദേശിലൂടെ ഒഴുകുമ്പോൾ ബ്രഹ്മപുത്ര അറിയപ്പെടുന്ന പേര്?
4. യമുന നദിതീരത്തുള്ള പട്ടണം?
5. ഇംഗ്ലീഷിൽ T യുടെ ആകൃതിയുള്ള സംസ്ഥാനം?
6. ഗുവഹട്ടി സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്?
7. പാറ്റ്നാ നഗരം നിർമ്മിച്ചത്?
8. ബീഹാർ സിംഹം എന്നറിയപ്പെടുന്നത്?
9. കിഴക്കിന്റെ പ്രകാശം എന്നറിയപ്പെടുന്നത്?
10. മഹാവീരൻ ജനിച്ചതെവിടെ?
11. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം?
12. ഗുജറാത്തിലെ ഏറ്റവും വലിയ നഗരം?
13. അഹമ്മദാബാദിന്റെ ആദ്യത്തെ പേര്?
14. പിങ്ക് സിറ്റി എന്നറിയപ്പെടുന്നത്?
15. സൂര്യോദയത്തിന്റെ നഗരം എന്നറിയപ്പെടുന്നത്?
16. ഗ്രേറ്റ് ഇന്ത്യൻ ഡസേർട്ട് എന്നറിയപ്പെടുന്നത്?
17. എലിഫന്റ് ഫെസ്റ്റിവൽ നടക്കുന്ന സ്ഥലം?
18. പോർബന്തറിന്റെ ആദ്യത്തെ പേര്?
19. വിശ്വേശ്വരയ്യ അയൺ ആന്റ് സ്റ്റീൽ പ്ലാന്റ് സ്ഥിതിചെയ്യുന്നതെവിടെ?
20. ഏകീകൃതസിവിൽകോഡ് നടപ്പാക്കിയ ആദ്യ സംസ്ഥാനം?
21. സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്?
22. ഷാലിമാർ പൂന്തോട്ടം സ്ഥിതിചെയ്യുന്നതെവിടെ?
23. ഇന്ത്യയുടെ പഴക്കൂട എന്നറിയപ്പെടുന്ന സംസ്ഥാനം?
24. ദൈവത്തിന്റെ താഴ്വര എന്നറിയപ്പെടുന്നത്?
25. പ്രസിദ്ധമായ സൂരജ്കുണ്ഡ് കരകൗശലമേള നടക്കുന്ന സംസ്ഥാനം?
26. കിഴക്കിന്റെ സ്കോട്ലാന്റ് എന്നറിയപ്പെടുന്നത്?
27. സംരക്ഷിതസംസ്ഥാനം എന്ന പദവിയിലിരിക്കുന്ന ഏകസംസ്ഥാനം?
28. ചന്ദ്രപ്രഭ വന്യമൃഗസംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
29. ഇന്ത്യയിലെ ആദ്യത്തെ ദളിത് മുഖ്യമന്ത്രി?
30. ഏറ്രവും കൂടുതൽ കന്നുകാലികളുള്ള സംസ്ഥാനം?
31. അലഹബാദ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന പേര്?
32. ഇന്ത്യയിലെ ആദ്യത്തെ കാർഷിക സർവകലാശാല എവിടെയാണ്?
33. കൊറിയ എന്ന് പേരുള്ള ജില്ല ഇന്ത്യയിൽ എവിടെയാണ്?
34. തടാകജില്ല എന്നറിയപ്പെടുന്നത്?
35. ഇന്ത്യൻ ചക്രവാളത്തിലെ ഉദയസൂര്യൻ എന്നറിയപ്പെടുന്ന സംസ്ഥാനം?
36. പശ്ചിമബംഗാളിലെ പ്രമുഖആഘോഷം?
37. ഇന്ത്യയിലെ ആദ്യത്തെ എൻജിനീയറിംഗ് കോളേജ്?
38. കോർബറ്റ് കടുവാസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ?
39. ലോകത്തിന്റെ യോഗ തലസ്ഥാനം?
40. ശ്രീരാമകൃഷ്ണമിഷന്റെ ആസ്ഥാനം?
41. ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം?
42. മയൂരാക്ഷി ജലവൈദ്യുതപദ്ധതി എവിടെ?
43. ഡെക്കാനിലേക്കുള്ള താക്കോൽ എന്നറിയപ്പെടുന്നത്?
44. ബംഗാൾ കടുവ എന്നറിയപ്പെടുന്നത്?
45. ഇന്ത്യയിലെ ഏറ്രവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം?
46. ടൈഗർ സ്റ്റേറ്റ് ഒഫ് ഇന്ത്യ എന്നറിയപ്പെടുന്ന സംസ്ഥാനം?
47. ബുദ്ധൻ സന്ദർശിക്കാത്ത ഏക ബുദ്ധമതകേന്ദ്രം?
48. വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം?
49. ഏഴ് ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്?
50. കുക്കി കലാപം നടന്ന സംസ്ഥാനം?
ഉത്തരങ്ങൾ
(1)സത്ലജ് (2)ബിയാസ് (3)ജമുന (4)ഡൽഹി,ആഗ്ര (5)അസം (6)ബ്രഹ്മപുത്ര (7)ഷേർഷാസൂരി (8)കൻവർ സിംഗ് (9)ഗുവഹട്ടി (10)വൈശാലിയിലെ കുണ്ഡലഗ്രാമത്തിൽ (11)മുദ്ര (12)സൂറത്ത് (13)കർണാവതി (14)ജയ്പൂർ (15)ഉദയ്പൂർ (16)താർ മരുഭൂമി (17)ജയ്പൂർ (18)സുധാമാപുരി (19)കർണാടക (20)ഗോവ (21)മൈസൂർ (22)ശ്രീനഗർ (23)ഹിമാചൽപ്രദേശ് (24)കുളു (25)ഹരിയാന (26)ഷില്ലോംഗ് (27)സിക്കിം (28)ഉത്തർപ്രദേശ് (29)മായാവതി (30)ഉത്തർപ്രദേശ് (31)പ്രയാഗ് (32)ഗോവിന്ദ വല്ലഭായ് പന്ത് സർവ്വകലാശാല (33)ഛത്തീസ്ഗഢ് (34)നൈനിറ്റാൾ (35)ഝാർഖണ്ഡ് (36)കാളീപൂജ (37)റൂർക്കി (38)ഉത്തരാഖണ്ഡ് (39)ഋഷികേശ് (40)ബേലൂർമഠം (41)ഹൗറ (42)പശ്ചിമബംഗാൾ (43)അസീർഗഡ് ചുരം (44)ബിപിൻ ചന്ദ്രപാൽ (45)ഈഡൻ ഗാർഡൻ (46)മദ്ധ്യപ്രദേശ് (47)സാഞ്ചിസ്തൂപം (48)ജുബൽപൂർ (49)മുംബയ് (50)മണിപ്പൂർ