sivaraj-singh

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാൻ ഭരണമുറപ്പിച്ചു. നിലവിൽ 17സീറ്റുകളില്‍ ബിജെപി മുന്നിലാണ്.ഒമ്പത് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നില്‍ ഉള്ളത്. രണ്ട് സീറ്റില്‍ ബിഎസ്പിയാണ് മുന്നില്‍. സംസ്ഥാനത്തെ 19 ജില്ലകളിലെ 28 നിയമസഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

#MadhyaPradesh by-polls: Bharatiya Janata Party leading on 17 seats, Congress on 9 and Bahujan Samaj Party on 2

28 seats voted in by-polls held in the state which has a 230-member Assembly

— ANI (@ANI) November 10, 2020

മദ്ധ്യപ്രദേശിൽ ബി.ജെ.പി വൻ വിജയം നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.മാര്‍ച്ചില്‍ ജോതിരാദിത്യ സിന്ധ്യയ്ക്ക് ഒപ്പമുണ്ടായിരുന്ന 25 അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മദ്ധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. 230 അംഗ നിയമസഭയില്‍ 83 എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.

അതേസമയം, ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലും, ഉത്തര്‍പ്രദേശിലും ബിജെപി തന്നെയാണ് മുന്നിൽ. ഉത്തര്‍പ്രദേശില്‍ ഏഴിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി അഞ്ചു സീറ്റുകളില്‍ മുന്നിലാണ്. സമാജ്‌വാദി പാര്‍ട്ടിയും സ്വതന്ത്രനും ഓരോ മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. എട്ടിടത്താണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. എല്ലായിടത്തും ബിജെപിയാണ് മുന്നില്‍