milkbath

പണ്ടുകാലത്ത് ഓരോ രാജ്യത്തെ രാജാക്കന്മാരും പ്രഭുക്കന്മാരും അവരുടെ കുടുംബാംഗങ്ങളുമെല്ലാം തേനിലും പാലിലും പനിനീരിലും കുളിക്കും എന്നൊക്കെയാണ് നാം കഥകളിൽ കേട്ടിട്ടുള‌ളത്. സൗന്ദര്യം വരാനും ശരീരം തിളങ്ങാനുമൊക്കെയുള‌ള ചെപ്പടിവിദ്യകളായിരുന്നു അതെന്നാണ് കേൾവി. പക്ഷെ ഇന്ന് അത്തരത്തിൽ ആളുകൾ പാലിലും തേനിലും കുളിച്ചാൽ എങ്ങനെയിരിക്കും? തുർക്കിയിലെ കോന്യ സെൻട്രൽ അന‌റ്റോലിയൻ പ്രവിശ്യയിലെ ഒരു പാൽ ഉൽപാദന കേന്ദ്രത്തിൽ നിന്നുമുള‌ള അത്തരമൊരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

Bir süt fabrikasında çekilen ve Tiktok'ta paylaşılan 'süt banyosu' videosu.

Fabrikanın 'Konya'da olduğu' iddia ediliyor. pic.twitter.com/erkXhlX0yM

— Neden TT oldu? (@nedenttoldu) November 5, 2020

പാൽ ഉൽപാദന കേന്ദ്രത്തിലെ ഒരു ജീവനക്കാരനായ എംറെ സയർ പാലുൽപാദന കേന്ദ്രത്തിൽ ഒരു ടബ്ബിൽ പാൽ നിറച്ച് അതിലിരുന്ന് കുളിക്കുന്ന വീഡിയോ ടിക്‌ടോക്കിലിട്ടു. വീഡിയോ വൈറലായതോടെ പൊലീസ് വിവരമറിഞ്ഞു. സംഭവം വിവാദമായതോടെ സയർ ടബ്ബിലുണ്ടായിരുന്നത് പാലല്ലെന്നും പ്ളാന്റ് വൃത്തിയാക്കാനുള‌ള വസ്‌തുവും വെള‌ളവും ചേർന്ന മിശ്രിതമാണെന്ന് പറഞ്ഞുനോക്കി. എന്നാൽ അതിനൊന്നും ഫലമുണ്ടായില്ല. പാൽ ഉൽപാദന കേന്ദ്രം പൊലീസ് പൂട്ടിച്ചു. കുളിച്ചയാൾക്ക് വലിയ പിഴയും ശിക്ഷ വിധിച്ചു.

പാൽ ഉൽപാദന കേന്ദ്രം പൂട്ടിയെന്നും സംഭവത്തിൽ വിശദമായ അന്വേഷണമുണ്ടാകുെന്നും കോന്യയിലെ കൃഷി-വനംവകുപ്പ് വിഭാഗം മേധാവി അറിയിച്ചു.