അശ്വതി: മാതാവിനും ഭാര്യയ്ക്കും നന്മയുടെ കാലം. സുഹൃത്തുക്കളാൽ പലവിധ നന്മകൾ ഉണ്ടാകും. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും.
ഭരണി: സുഹൃത്തുക്കളിൽ നിന്നും സഹായം ലഭിക്കും. അനുസരണയുള്ള ജോലിക്കാരെ ലഭിക്കും. എല്ലാ മേഖലകളിലും ഉയർച്ചയുണ്ടാകും.
കാർത്തിക: ദമ്പതികൾക്കിടയിൽ സ്വരചേർച്ചക്കുറവ് അനുഭവപ്പെടും. സാമ്പത്തിക ബാദ്ധ്യത കൂടി വരും. സഹോദര ഐക്യം പ്രതീക്ഷിക്കാം.
രോഹിണി: പുണ്യകർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. സന്താനങ്ങൾക്ക് വിദ്യാഭ്യാസപരമായി പ്രതികൂല കാലം.
മകയിരം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സത്ക്കർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. പെട്ടെന്നുള്ള കോപം നിയന്ത്രിക്കണം.
തിരുവാതിര: സമൂഹത്തിൽ പല സേവനപ്രവർത്തനങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കും. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ പ്രയാസപ്പെടും.
പുണർതം: കലാകാരൻമാർക്ക് അനുകൂലമായ സമയം. അന്യർക്കായി ത്യാഗമനസ്കതയോടുകൂടി പ്രവർത്തിക്കുമെങ്കിലും വിമർശനങ്ങൾ കേൾക്കേണ്ടി വരും.
പൂയം: ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും. ഭാര്യയാലും സന്താനങ്ങളാലും മാനസിക സന്തോഷം. പാർട്ടിപ്രവർത്തകർക്ക് നല്ല കാലം.
ആയില്യം: പല മേഖലകളിൽ കൂടിയും പുരോഗതിയുണ്ടാകും. ഉന്നത നിലവാരത്തിലുള്ള വിജയം കൈവരിക്കും. സഹോദര ഐക്യം പ്രതീക്ഷിക്കാം.
മകം: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സത്കർമ്മങ്ങൾക്കായി ധാരാളം ധനം ചെലവഴിക്കും. തൊഴിൽ സംബന്ധമായുള്ള അറിവ് കൂടും.
പൂരം: ഭാഗ്യാനുഭവങ്ങളുടെ സമയം. സ്വയംതൊഴിൽ സംരംഭങ്ങളിലേർപ്പെട്ടിരിക്കുന്നവർക്ക് മികച്ച ലാഭം. സഹോദര ഐക്യവും പ്രതീക്ഷിക്കാം.
ഉത്രം: കുടുംബാഭിവൃദ്ധിയുണ്ടാകും. നയചാതുരിയോടെ ഇടപെടുന്നതിനാൽ പല പ്രശ്നങ്ങളും പരിഹരിക്കും. പഠനത്തിൽ താത്പര്യവും ശ്രദ്ധയും പ്രകടിപ്പിക്കും.
അത്തം: സ്വന്തമായി കരാർ ജോലികൾ ചെയ്യുന്നവർ പ്രതീക്ഷിച്ച നേട്ടം കൈവരിക്കും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും.
ചിത്തിര: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങളാൽ മാനസിക സന്തോഷമുണ്ടാകും. പഠനത്തിൽ താത്പര്യവും ശ്രദ്ധയും പ്രകടിപ്പിക്കും.
ചോതി: കർഷകർക്ക് കൂടുതൽ ആദായം പ്രതീക്ഷിക്കാം. കേസുകളിൽ അനുകൂല തീരുമാനമുണ്ടാകും. ബന്ധുക്കൾ തമ്മിൽ സ്വരച്ചേർച്ചക്കുറവ്.
വിശാഖം: ധന, ഐശ്വര്യത്തിന്റെ സമയം. ഗൃഹം നിർമ്മിക്കാൻ ഉചിതമായ സന്ദർഭം. സൗഹൃദത്താൽ പലവിധ നന്മകൾ ലഭിക്കും. അപ്രതീക്ഷമായി ഭാഗ്യലബ്ധി.
അനിഴം: ജീവിതപുരോഗതിയും പ്രശസ്തിയും പ്രതീക്ഷിക്കാം. ഉന്നത ഉദ്യോഗസ്ഥർക്ക് സ്ഥാനപ്രാപ്തിയും അംഗീകാരവും. ദൈവഭക്തിയുണ്ടാകും.
തൃക്കേട്ട: പഠനത്തിൽ അൽപ്പം ശ്രദ്ധകുറവ് അനുഭവപ്പെടും. വ്യാപാര, വ്യവസായ മേഖലകളിൽ പ്രതീക്ഷിച്ച നേട്ടം ലഭ്യമല്ല.
മൂലം: ധനാഭിവൃദ്ധിയും പ്രശംസയും പ്രതീക്ഷിക്കാം. ഭാഗ്യാനുഭവങ്ങൾ ലഭിക്കും. സുഹൃത്തുക്കൾക്കായി ധാരാളം പണം ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകും.
പൂരാടം: സകലവിധമായ സന്തോഷങ്ങളുടെയും സമയമാണ്. അഭിലാഷങ്ങൾ പൂർത്തീകരിക്കും. തീർത്ഥാടനം, ക്ഷേത്രദർശനം എന്നിവയ്ക്കുള്ള സന്ദർഭം കാണുന്നു.
ഉത്രാടം: വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. ധൈര്യത്തോടും സാമർത്ഥ്യത്തോടും കൂടി പ്രവർത്തിക്കും. സർക്കാരിൽ നിന്നും ജനങ്ങളിൽ നിന്നും ബഹുമതിയും പ്രശസ്തിയും ലഭ്യമാകും.
തിരുവോണം: ധനാഭിവൃദ്ധിയും മാനസിക സന്തോഷവും ലഭ്യമാകും. വസ്തുക്കൾ, വാഹനം സ്വന്തമാക്കും. മാതാപിതാക്കളുടെ അഭിപ്രായം അംഗീകരിക്കും.
അവിട്ടം: പുരോഗതിയും കാര്യസാദ്ധ്യതയും ജീവിതത്തിൽ അനുഭവപ്പെടും. ഭാര്യയാലും സന്താനങ്ങളാലും മാനസിക സന്തോഷം. രാഷ്ട്രീയപ്രവർത്തകർക്ക് അംഗീകാരം.
ചതയം: പെട്ടെന്ന് കോപം വരുന്നത് നിസാര പ്രശ്നങ്ങളെ വലുതാക്കും. വിവാഹ ജീവിതത്തിൽ അൽപ്പം പ്രശ്നങ്ങൾ വരാനുള്ള സാദ്ധ്യത.
പൂരുരുട്ടാതി: ചിട്ടി, സ്വന്തമായി ബാങ്ക് തുടങ്ങിയവ നടത്തുന്നവർക്ക് തിരികെ ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകും. പഠനത്തിൽ മികവ് പുലർത്തും.
ഉത്രട്ടാതി: സ്വയംതൊഴിൽ ചെയ്യുന്നവർക്ക് അഭിവൃദ്ധി. വിദ്യാഭ്യാസപുരോഗതിയുണ്ടാകും. പൂർവിക സ്വത്ത് ലഭിക്കും. അപ്രതീക്ഷിത ഭാഗ്യലബ്ധി.
രേവതി: ആരോഗ്യനില ദോഷകരമായിരിക്കും. വാഹനം, വസ്തുക്കൾ വാങ്ങാവുന്നതാണ്. സഹോദരഐക്യം കുറയും.