നടൻ പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകൾ അലംകൃത മലയാളികൾക്ക് സുപരിചിതയാണ്. താരപുത്രിയുടെ വിശേഷങ്ങളറിയാൻ പൃഥ്വിയുടെ ആരാധകർ ശ്രമിക്കാറുമുണ്ട്. മകളുടെ വിശേഷങ്ങളൊക്കെ ഇരുവരും പങ്കുവയ്ക്കാറുണ്ടെങ്കിലും, വളരെ അപൂർവമായി മാത്രമേ കുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളൂ.
ഇപ്പോഴിതാ മകളുടെ പേരിൽ ഉള്ള വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വി. അല്ലി പൃഥ്വിരാജ് എന്ന പേരിലാണ് വ്യാജ പ്രൊഫൈൽ തുടങ്ങിയിരിക്കുന്നത്. പ്രൊഫൈൽ മാനേജ് ചെയ്യുന്നത് സുപ്രിയയും പൃഥ്വിയുമാണെന്നും ബയോയിൽ പറയുന്നു.
പൊഫൈൽ വ്യാജമാണെന്നും, ആറ് വയസുകാരിയായ മകൾക്ക് സോഷ്യൽ മീഡിയയുടെ ആവശ്യം ഇല്ലെന്നും, പ്രായമാകുമ്പോൾ അതേക്കുറിച്ച് അവൾക്ക് സ്വയം തീരുമാനമെടുക്കാമെന്നും പൃഥ്വി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. ആരും വഞ്ചിതരാകരുതെന്നും താരം കൂട്ടിട്ടേർത്തു.