angadi

ജയൻ എന്ന അതുല്യ പ്രതിഭയുടെ അഭിനയപാടവത്തിന് സാക്ഷ്യംവഹിച്ച അങ്ങാടി യു ട്യൂബിൽ റിലീസിന്. എെ. വി ശശി സംവിധാനം ചെയ്ത് ചിത്രം നാൽപ്പതുവർഷത്തിനുശേഷം ആണ് വീണ്ടും എത്തുന്നത്.നവംബർ 16 മുതൽ എസ് ക്യുബ് ഫിലിംസ് യൂട്യൂബ് ചാനലിലൂടെ പുനരാവിഷ്കരിക്കുന്നു.റിലീസിന് മുന്നോടിയായി പുറത്തിറക്കിയ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പഴയ ഒരു മലയാള ചിത്രത്തിന് ആദ്യമായി മൂവി ട്രെയിലർ അവതരിപ്പിക്കുന്നു എന്ന സവിശേഷതയുമുണ്ട്. സുകുമാരൻ, സീമ, ജോസ്, അംബിക, രാഘവൻ, ബാലൻ കെ. നായർ, കുതിരവട്ടം പപ്പു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി .വി ഗംഗാധരൻ നിർമ്മിച്ച അങ്ങാടിക്ക് തിരക്കഥ ഒരുക്കിയത് ടി. ദാമോദരൻ ആണ്.