സാരിയുമായി കൂട്ട് കൂടാനൊരുങ്ങുന്ന തുടക്കക്കാർക്ക് ആശ്വാസമാണ് സ്ലീവിലും നെക്കിലും വന്നിട്ടുള്ള രൂപാന്തരങ്ങൾ. ടീഷർട്ടോ, സ്റ്റൈലൻ ടോപ്പുകളോ എന്തും സാരിക്കൊപ്പം മാച്ച് ചെയ്യാം. നല്ലൊരു ഒഫ് ഷോൾഡർ ടീഷർട്ട് എടുത്ത് കൈവെട്ടിയ ശേഷം വിന്റേജ് നെറ്റ് കൊണ്ട് റഫ്ൾഡ് സ്ലീവ്സ് അല്ലെങ്കിൽ ബെൽ സ്ലീവ് തുന്നിച്ചേർക്കൂ. നിറമോ, സ്റ്റൈലോ, ഒന്നും നോക്കാതെ ഏതെങ്കിലും ഒരു സാരിയെടുത്ത് തലപ്പ് ഞൊറിയാൻ നിൽക്കാതെ വെറുതെ ഒരുവശത്തുകൂടി മുന്നിലേക്കിട്ട് കളർ ചെയ്ത മുടിയുമായി പോകൂ. ലെറ്റിയൂസ്, ടർട്ടിൽ തുടങ്ങിയ നെക്കുകൾക്കൊപ്പം റഫ്ൾഡ്, ബെൽ, പഫ്, പെറ്റൽ, ബോക്സ് പ്ലീറ്റഡ് തുടങ്ങിയ സ്ലീവ് സ്റ്റൈലുകൾ പരീക്ഷിക്കാം. അതുമല്ലെങ്കിൽ ഫാഷൻ രംഗത്തെ പുതിയ താരം പെപ്ലം ടോപ്പിനൊപ്പവും സാരിയാകാം. സാരിയുടുക്കൽ നിർബന്ധമായ ചടങ്ങ് അടുത്തുവരുന്നുണ്ടോ? പുതിയ ലക്കം വോഗിൽ മുങ്ങിത്തപ്പാതെ പതിനാറാം നൂറ്റാണ്ടിലെ ഫാഷൻ വാരികകളുടെ ഇമേജോ പെയിന്റിംഗുകളോ റഫറൻസാക്കി നിങ്ങളുടേതു മാത്രമായ ഷിക് ലുക് സൃഷ്ടിച്ചെടുക്കൂ.
ജാക്കറ്റിനൊപ്പം സാരി
ഭംഗിയായി പ്ലീറ്റ് ചെയ്ത് ഉറപ്പിച്ച സാരിക്കു മുകളിൽ എത്നിക് െ്രസ്രെലിലോ ഫ്യൂഷൻ െ്രസ്രെലിലോ ഉള്ള ഒരു വലിയ ഓവർക്കോട്ടോ, ജാക്കെറ്റോ ധരിച്ചു നോക്കൂ. തിരക്കേറിയ ഒരു ഓഫീസ് മീറ്റിംഗിൽ നിന്ന് നേരെ പാർട്ടിയിലേക്ക് കയറാൻ ഏറ്റവും എളുപ്പമുള്ള മാർഗമാണിത്. എത്നിക് പ്രിന്റുകളോ, പരമ്പരാഗത എംബ്രോയിഡറി വർക്കോ ഉള്ള തുണികളുടെ കോട്ടോ, ജാക്കറ്റോ ആണ് നല്ലത്. എങ്കിലും പാർട്ടിയുടെ സ്വഭാവം അനുസരിച്ച് ക്രിസ്റ്റലോ, സീക്വിൻസോ പോലത്തെ ബ്ളിംഗ് സ്വഭാവവും കൂട്ടിച്ചേർക്കാവുന്നതാണ്. അല്പം ക്രിസ്പ് സ്വഭാവമുള്ള എത്നിക് സാരികളോ, പട്ടുസാരികളോ ആണ് ഈ െ്രസ്രെലിന് ഏറ്റവും അനുയോജ്യം. പ്ലീറ്റ് ചെയ്ത സാരിക്കു മുകളിൽ ലെതർ കൊണ്ടോ, മെറ്റൽ കൊണ്ടോ ഉള്ള ബെൽറ്റു കൂടിയാകാം. പാർട്ടിക്കു മാത്രമായി ഈ സ്റ്റൈലിനോ മാറ്റിനിറുത്തേണ്ടതില്ല. സാരിയുടെയും ഓവർക്കോട്ടിന്റെയും സ്റ്റൈലോ ടെക്സ്ചറും മാറ്റിപ്പിടിച്ചാൽ ഏതു പ്രായക്കാർക്കും ഏതവസരത്തിനും പറ്റിയ ഉഗ്രൻ ലുക്കുകൾ ഇങ്ങനെ ഉണ്ടാക്കിയെടുക്കാം. ഡെനിം കൊണ്ടുള്ള ജാക്കറ്റും പ്ലെയിൻ സാരിയും സിൽവർ ആഭരണങ്ങളുമായി ഇൻഡോ വെസ്റ്റ് ലുക്ക്, മുത്തും കക്കകളും പിടിപ്പിച്ച കോട്ടും കളർഫുൾ ആഭരണങ്ങളും ലിനൻ സാരിയും ഏവിയേറ്ററുമായി ബോഹോ ലുക്ക്. എന്തായാലും സാരിയുടെ സാദ്ധ്യതകൾ കടൽ പോലെയാണ്.
സാരി കഴുകുമ്പോൾ