പാക്കറ്റ് ഭക്ഷണം കഴിക്കുന്നത് ഇന്നത്തെ കാലത്ത് ഒരു സാധാരണ കാര്യമായി മാറിയിരിക്കുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് ഭക്ഷണം തയ്യാറാക്കി കഴിക്കാൻ അത് സഹായകരമാകും. എന്നാൽ ഇവയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ്, കാര്‍ബണുകള്‍, പ്രിസര്‍വേറ്റീവ് എന്നിവ അനാരോഗ്യകരമാണ്. അതിനാല്‍, ഫുഡ് പാക്കറ്റുകൾ വാങ്ങുന്നതിനുമുമ്പ് പോഷകാഹാര ലേബലുകള്‍ അഥവാ ഫുഡ് ലേബലുകൾ പരിശോധിക്കാന്‍ വിദഗ്ദ്ധര്‍ എല്ലായ്‌പ്പോഴും ശുപാര്‍ശ ചെയ്യുന്നു.
കമ്പനി പാക്കറ്റ് ഭക്ഷണവസ്തുക്കളിലെല്ലാം ഫുഡ് ലേബല്‍ ഉണ്ടെങ്കിലും മിക്കവാറും അത് വായിച്ചു നോക്കാറില്ല എന്നതാണ് വാസ്തവം. നിരവധി ആളുകള്‍ പാക്കേജിലെ പോഷകാഹാര ലേബലിനെ അവഗണിക്കുന്നതായി നമ്മൾക്ക് കാണാൻ കഴിയും. ഇതിനുള്ള ഒരു കാരണം പാക്കേജില്‍ ലേബല്‍ സ്ഥാപിക്കുക സാധാരണയായി പുറകുവശത്താണ് അതിനാൽ തന്നെ ആളുകളുടെ ശ്രദ്ധ പതിയാൻ സാദ്ധ്യത കുറവാണ്.
നമ്മള്‍ വാങ്ങുന്ന ഭക്ഷണത്തിലെ പോഷകാഹാര മൂല്യങ്ങള്‍, ചേരുവകള്‍, കലോറി എന്നിവയെക്കുറിച്ച് മനസ്സിലാക്കി അവ കുടുംബത്തിന്റെ ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നത് മനസ്സിലാക്കുകയാണ് പ്രധാന ആവശ്യം. ഫുഡ് ലേബലുകള്‍ ഈ വിവരങ്ങള്‍ നല്‍കുന്നു. വിതരണക്കാരുടെയും ഉപയോക്താക്കളുടെയും ഇടയില്‍ ആശയവിനിമയത്തിന്റെ പ്രധാന കണ്ണിയാണ് ഫുഡ് ലേബലിംഗ്. ഈ പോഷകാഹാര ലേബലുകള്‍ പാക്കേജിന് മുന്നില്‍ സ്ഥാപിക്കുന്നത് ആളുകള്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകാന്‍ സഹായിക്കുമെന്ന് പുതിയ പഠനം കണ്ടെത്തി. ഇതോടൊപ്പം, ഭക്ഷണത്തിന്റെ പോഷകഗുണം വര്‍ദ്ധിപ്പിക്കുന്നതിനും ഈ രീതി സഹായിച്ചേക്കാം.
എല്ലാ പാക്കേജ് ചെയ്ത ഭക്ഷണക്രമങ്ങളും ലേബല്‍ ചെയ്യേണ്ടതും അത് താഴെ പറയുന്ന വിവരങ്ങള്‍ നല്‍കേണ്ടതുമാണ്.
പോഷകാഹാര വിവരങ്ങള്‍ എന്നാല്‍ ആ ഉത്പന്നത്തിലൂടെ ലഭിക്കുന്ന കൊഴുപ്പ്, കൊളസ്‌ട്രോള്‍, സോഡിയം, കാര്‍ബോഹൈഡ്രേറ്റ്‌സ്, നാരുകള്‍, പ്രോട്ടീന്‍, വൈറ്റമിന്‍ എ, വിറ്റാമിന്‍ സി, കാല്‍സ്യം, അയേണ്‍, മറ്റു ജീവകങ്ങള്‍ എന്നിവയുടെ അളവാണ്. എല്ലാ ഉത്പന്നങ്ങളിലും കലോറി വിവരങ്ങള്‍ ലേബലുകളില്‍ പരാമര്‍ശിക്കേണ്ടതുണ്ട്. അഡിറ്റീവുകളെക്കുറിച്ചുള്ള ഒരു പ്രഖ്യാപനം പാക്കറ്റ് ലേബലില്‍ നല്‍കേണ്ടത് അത്യാവശ്യമാണ്.
ഗവേഷകര്‍ വിവിധ വിഭാഗത്തിലുള്ള ഭക്ഷ്യ ഉല്‍പന്നങ്ങളുടെ പോഷക ലേബൽ പരിശോധിച്ച് ചില അനുമാനങ്ങളിൽ എത്തി. ഒരു ഉല്‍പ്പന്ന വിഭാഗത്തില്‍ ഫ്രണ്ട്-ഓഫ്-പാക്കേജ് (എഫ്ഒപി) പോഷകാഹാര ലേബലിംഗ് സ്വീകരിക്കുന്നത് ആ വിഭാഗത്തിലെ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ പോഷക ഗുണനിലവാരത്തില്‍ ഗണ്യമായ പുരോഗതി കൈവരിക്കുന്നു. കലോറി അളവ് കുറയ്ക്കുകയും പഞ്ചസാര, സോഡിയം, കൊഴുപ്പ് തുടങ്ങിയ പോഷകങ്ങള്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്നതിലൂടെ നിര്‍മ്മാതാക്കള്‍ ഉല്‍പ്പന്നങ്ങളുടെ പോഷകഗുണം വര്‍ദ്ധിപ്പിക്കുന്നു.