കൊച്ചി : അടുത്ത തലമുറ ക്രഡിറ്റ് കാർഡുകളുമായി എസ് ബി ഐ. പേ ടി എമ്മുമായി ചേർന്നാണ് എസ് ബി ഐ പുതു തലമുറയെ ആകർഷിക്കുന്ന ക്രഡിറ്റ് കാർഡുകൾ പുറത്തിറക്കിയിരിക്കുന്നത്. ഈ കാർഡുകളുടെ സഹായത്തോടെ ഓൺലൈൻ ഇടപാടുകൾ ടച്ചിൽ സാദ്ധ്യമാക്കാനും തടയാനും കഴിയും. മൊബൈൽ ആപ്പിലും പേടിഎം ആപ്പിലും ഉള്ള സ്മാർട്ട് ടാപ്പ് ഫീച്ചറിലൂടെ ഉടമയ്ക്ക് ഇടപാടുകൾ നിയന്ത്രിക്കാം. ഒരു മിനുട്ടിനുള്ളിൽ പേടിഎം ആപ്പിലൂടെ രജിസ്റ്റർ ചെയ്യാനുമാകും. വിസ പ്ലാറ്റ്‌ഫോമിൽ രണ്ട് വേരിയന്റുകളിലാണ് ക്രഡിറ്റ് കാർഡ് ഇറക്കിയിട്ടുള്ളത്. പേടിഎം എസ്ബിഐ കാർഡ്, പേടിഎം എസ്ബിഐ കാർഡ് സെലക്ട് എന്നിവയാണിവ. 499, 1499 രൂപ എന്നിങ്ങനെയാണ് യഥാക്രമം കാർഡുകളുടെ വാർഷിക ഫീസ്.