isis

മാപുട്ടോ : ഐസിസ് തീവ്രവാദികളുമായി ബന്ധമുള്ള ഇസ്ലാമിക തീവ്ര സംഘടന അമ്പതോളം പേരെ ശിരച്ഛേദം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി. വടക്കൻ മൊസാംബിക്കിലെ കാബോ ഡെൽഗഡോ പ്രവിശ്യയിലെ ഗ്രാമത്തിലെ ഫുട്‌ബോൾ മൈതാനത്തിൽ വച്ചാണ് ക്രൂരമായ കൊലപാതകം നടത്തിയത്. വെള്ളിയാഴ്ച രാത്രി നഞ്ചബ ഗ്രാമത്തിലേക്ക് ഇരച്ചുകയറിയ തീവ്രവാദികൾ വീടുകൾ അഗ്നിക്കി. ആക്രമണങ്ങളിൽ ഭയചകിതരായ ആളുകൾ കാട്ടിലേക്ക് ഓടിക്കയിയെങ്കിലും പിന്നാലെ എത്തിയ ഭീകരർ ബലമായിഗ്രാമവാസികളെ പിടിച്ചുകൊണ്ട് വന്ന് തലവെട്ടുകയായിരുന്നു. വെള്ളിയാഴ്ച നടന്ന ഈ ക്രൂര കൃത്യം തിങ്കളാഴ്ചയോടെയാണ് പുറംലോകം അറിഞ്ഞത്. തീവ്രവാദികൾ സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുകളുണ്ട്.

തൊട്ടടുത്ത ഗ്രാമത്തിലും ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ട്. 2017 മുതൽ മൊസാംബിക്കിലെ ഗ്രാമങ്ങളിൽ തീവ്രവാദികൾ ആക്രമണം നടത്തുന്നുണ്ട്. ഇവിടെ മാത്രം രണ്ടായിരത്തോളം പേർ കൊല്ലപ്പെടുകയും നാല് ലക്ഷത്തോളം പേർ ഭവന രഹിതരാകുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക ഭരണം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ആക്രമങ്ങൾ നടത്തുന്നത്. പ്രകൃതിവാതകം, രത്ന ശേഖരം എന്നിവയാൽ അനുഗ്രഹീതമാണെങ്കിലും ഇത്തരം സംഘടനകളുടെ പ്രവർത്തനങ്ങളാൽ ജനജീവിതം നരകതുല്യമാണിവിടെ. കഴിഞ്ഞ ഏപ്രിലിലും തീവ്ര സംഘടനയിൽ ചേരാൻ വിസമ്മതിച്ച 50 ഓളം യുവാക്കളെ വെടിവച്ച് കൊന്നിരുന്നു.